ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളിൽ മുസ് ലിം ലീഗ് ഇന്ന് പ്രതിഷേധ സംഗമങ്ങൾ നടത്തും
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് മുസ് ലിം ലീഗ് പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ ഇന്ന് വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടക്കും. സാധാരണ ജനങ്ങൾക്കും തൊഴിലാളികൾക്കും കൃഷിക്കാർക്കും യാതൊരു ഗുണവുമില്ലാത്ത ബജറ്റ്ആണിത് എന്ന ആരോപണം ഉയർന്നിരുന്നു.
മാത്രവുമല്ല അതിന് തുടർച്ചയെന്നോണം പാവപ്പെട്ട ജനങ്ങളോട് സംസ്ഥാന സർക്കാരിന്റെ ക്രൂരതയും പെട്രോളിനും ഡീസലിനും സെസ് വർധിപ്പിച്ചും കെട്ടിട നികുതി ഉൾപ്പെടെ കുത്തനെ കൂട്ടിയും സാധാരണക്കാരെ കടക്കെണിയിൽ ആക്കുന്നു.
നികുതിക്കുള്ള നടത്തിയും വില വർദ്ധിപ്പിച്ചും ജനങ്ങളുടെ ജീവിതം ദുസഹം ആക്കുന്ന സർക്കാർ നടപടികൾക്കെതിരെയാണ് പ്രതിഷേധം എന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.