ആന്‍ഡമാനില്‍ നിന്ന് കുറിയര്‍ വഴി എത്തിച്ച 25 ലക്ഷത്തോളം രൂപ വില വരുന്ന 500 ഗ്രാം എംഡിഎംഎ

ആന്‍ഡമാനില്‍ നിന്ന് കുറിയര്‍ വഴി എത്തിച്ച 25 ലക്ഷത്തോളം രൂപ വില വരുന്ന 500 ഗ്രാം എംഡിഎംഎ

ആന്‍ഡമാനില്‍ നിന്ന് കുറിയര്‍ വഴി എത്തിച്ച 25 ലക്ഷത്തോളം രൂപ വില വരുന്ന 500 ഗ്രാം എംഡിഎംഎ മഞ്ചേരിയില്‍ എക്സൈസ് സംഘം പിടികൂടി.സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.മലപ്പുറം കോണോംപാറ സ്വദേശി റിയാസ്, പട്ടര്‍ക്കടവ് സ്വദേശികളായ നിഷാന്ത്, സിറാജുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ ഉത്തരമേഖല സ്ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആന്‍ഡമാനിലെ മുഹമ്മദ് സാബിഖ് നിഷാന്തിന്റെ പേരിലാണ് കുറിയര്‍ വഴി എംഡിഎംഎ അയച്ചത്. പീനട്ട് ബട്ടറിന്‍റേയും, ഫ്രൂട്ട് ജാമിന്‍റേയുമൊപ്പം പൊതിയിലാക്കിയാണ് എംഡിഎംഎ അയച്ചത്.

 

കുറിയറുമായി കാറില്‍ മടങ്ങുമ്ബോഴാണ് മഞ്ചേരി തുറക്കലില്‍ വച്ച്‌ ഇവര്‍ എക്സൈസിന്റെ പിടിയിലായത്. റിയാസിന് വേണ്ടിയാണ് ലഹരിമരുന്ന് കടത്തിയതെന്നും ഇയാളാണ് പണം മുടക്കുന്നതെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇതിന് മുന്‍പ് റിയാസിന്റെ പേരിലാണ് കുറിയര്‍ എത്തിയിരുന്നത്. ഇങ്ങനെ കുറിയര്‍ വഴി എത്തുന്ന എംഡിഎംഎ ചെറിയ പൊതികളാക്കി ഗ്രാമിന് 5000 രൂപവരെ ഈടാക്കി വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി.