‘വരാഹ രൂപം’ എന്ന ​ഗാനം ആലപിച്ച് അര്‍ജിത് സിംഗ്: മാന്ത്രിക ശബ്ദത്തിലൂടെ കാണികളെ ആവേശഭരിതരാക്കി.

rjit Singh enthralled the audience with his magical voice singing 'Varaha Roop'.

കഴിഞ്ഞ വര്‍ഷാവസാനം പുറത്തിറങ്ങിയ കാന്താര സിനിമ ആഗോളതലത്തില്‍ വന്‍ വിജയം നേടി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ സിനിമയിലെ വരാഹരൂപം എന്ന ഗാനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കോപ്പി വിവാദങ്ങളും നേരിടേണ്ടി വന്നെങ്കിലും വന്‍ സ്വീകാര്യതയാണ് ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ബെംഗളൂരുവില്‍ നടന്ന ഒരു ലൈവ് ഷോയില്‍ പ്രശസ്ത ഗായകന്‍ അര്‍ജിത് സിംഗ് ‘വരാഹ രൂപം’ ആലപിച്ചതോടെ വീണ്ടും ഗാനം വൈറലാകുകയാണ്.

ഷോയില്‍ തന്റെ മാന്ത്രിക ശബ്ദത്തിലൂടെ അര്‍ജിത് സിംഗ് കാണികളെ ആവേശഭരിതരാക്കി. ബോളിവുഡില്‍ ഹൃദ്യമായ നിരവധി ഗാനങ്ങള്‍ ആലപിച്ച അര്‍ജിത് സിങ്ങിന്റെ ശബ്ദത്തിലുള്ള ‘വരാഹ രൂപം’ ആരാധകര്‍ക്കിടയിലും സോഷ്യല്‍മീഡിയയിലും തരംഗമായിരിക്കുകയാണ്. ഷോയുടെ വീഡിയോ ക്ലിപ്പുകള്‍ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ അര്‍ജിത് സിംഗിനെ പ്രശംസിച്ചു. വരാഹരൂപം ലൈവായി പാടി മാന്ത്രിക അന്തരീക്ഷം സൃഷ്ടിച്ചു, തന്റെ ആരാധകര്‍ക്ക് എന്താണ് സമ്മാനിക്കേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം എന്നീ തലക്കെട്ടുകളോട് കൂടിയാണ് ക്ലിപ്പുകള്‍ ട്വിറ്ററില്‍ പങ്കുവെയ്‌ക്കുന്നത്.