ആറ്റുകാൽ പൊങ്കാലയിൽ മുഴുകി ഭക്തജനങ്ങൾ

Devotees immerse themselves in Atukal Pongala

തിരുവനന്തപുരം നാളെ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങുകയാണ്. തിരക്കുകൊണ്ട് മൂടിയിരിക്കുകയാണ് നഗരം. എമ്പാടും ഭക്തജനപ്രവാഹം. ഇതിനെ തുടർന്ന് പരിസ്ഥിതി സംരക്ഷണം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പൊങ്കാലയ്ക്ക് ആവശ്യമായ വസ്തുക്കൾ പൊതിഞ്ഞും കവറുകളിലുമായി പൊങ്കാലയിടങ്ങളിൽ എത്തിക്കുമ്പോൾ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം നൽകിയിരിക്കുന്നു. ശബ്ദോപകരണങ്ങളുടെ ബുദ്ധിമുട്ടു മൂലം നാട്ടുകാർ പോലീസിന് കൊടുത്ത പരാതി അനുസരിച്ച് ശബ്ദപരിധി അളന്ന് പുറത്തുവിടാൻ തീരുമാനമായി . പൊങ്കാല ദിവസത്തിന് മുൻപും അന്നേ ദിവസവും അതിനുശേഷവും അന്തരീക്ഷ ഗുണനിലവാരം പരിശോധിക്കുന്നതിന് ബോർഡ് തീരുമാനമെടുത്തു. പൊങ്കാല മഹോത്സവം പരിസ്ഥിതി സൗഹൃദപരമാക്കി തീർക്കാൻ നഗരസഭ ഉൾപ്പെടെ മറ്റു വകുപ്പുകളും മുന്നിട്ട് പ്രവർത്തിക്കുന്നു.