മതസംഘടനകളെ റാഞ്ചാനാകില്ല….

Religious organizations cannot be attacked.

മുന്നണി മാറ്റം പുന പരിശോധനയിൽ. 1948 ൽ രൂപീകരണമായ മുസ്ലിം ലീഗ് ഇന്ന് 75 വർഷം പൂർത്തീകരിച്ചു മുന്നേറുകയാണ്. പ്ലാറ്റിനത്തിന്റെ പ്രഭയിൽ ലീഗ്. ഇന്ന് പ്രതിനിധി സമ്മേളനം, ഏഴര പതിറ്റാണ്ടിന്റെ അനുഭവങ്ങളെ ഭാവിയിലേക്ക് കുതിക്കാനുള്ള കരുത്താക്കി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും ഇന്നും നാളെയും ചെന്നൈയിൽ സംഗമിക്കുന്നു. പാർട്ടി രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ചരിത്രത്തിലെ നാഴികക്കല്ലാക്കി മാറ്റാൻ ഒരുങ്ങി ലീഗ്.

ഇന്ത്യയിൽ ഒരു സംഘടിത ശക്തി വേണമെന്നതിന്റെ അടിസ്ഥാനത്തിൽ ഇസ്മായിൽ സാഹിബും സീതീ സാഹിബും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന ആശയം യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചത്. ചെന്നൈയിലെ രാജാജി ഹാളിൽ ആയിരുന്നു രൂപീകരണം. പിന്നെ ലീഗിന്റെ വളർച്ചയിൽ വലിയ പങ്കു വഹിച്ചത് തെൻ ഇന്ത്യയിൽ ആയിരുന്നു. പ്രത്യേകിച്ച് കേരളവും തമിഴ്നാടും. കേരളത്തിലെ പാലക്കാട് പുതു നഗരത്തിലാണ് ലീഗിന്റെ പതാക ആദ്യമായി ഉയർന്നത്. കേരളത്തിൽ ബാവക്കി തങ്ങൾ ഉൾപ്പെടെ ഉള്ളവർ ദേശീയ കാഴ്ചപ്പാടിന്റെ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിച്ചു. പിന്നീട് ലീഗ് കേരളത്തിൽ അധികാരത്തിൽ വന്നു. സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. രാഷ്ട്രീയമായ നല്ല സംഘടനാ പ്രവർത്തനം ഇവിടെ നടന്നതായി കാണാം. എന്നാൽ കേരളത്തിന് പുറത്ത് പലയിടത്തും വൈകാരികമായ നിലപാടുകളാണ് എടുത്തത്. പ്രക്ഷോഭം സംഘടിപ്പിച്ചും മറ്റ് സംഘടനകളുമായി ഏറ്റുമുട്ടിയുമാണ് മുന്നോട്ടുപോയത്.

സ്വതന്ത്ര ഭാരതത്തിന് എന്തിനാണ് ലീഗ് എന്ന് നെഹ്റു തന്നെ ചോദിച്ചതാണ്. എന്നാൽ താങ്കളുടെ കാലം കഴിഞ്ഞാലും ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമല്ലോ എന്നാണ് ഖാഇദേ മില്ലത്ത് മറുപടി നൽകിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി പോലും ഞങ്ങളുടെ നിലപാടുകളെ അംഗീകരിക്കുകയും പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യം, മതസൗഹാർദ്ദം, സഹിഷ്ണുത രാജ്യത്തിന്റെ പുരോഗതി ഇതിനെല്ലാം വേണ്ടിയാണ് ലീഗ് നില കൊള്ളുന്നത്. കേരളത്തിലേക്ക് വന്നാൽ മുന്നണി മാറ്റം ഇപ്പോൾ നമ്മൾ ചർച്ചചെയ്യുന്ന വിഷയമല്ല എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. എന്നാൽ അതിന്റെ സാധ്യത തള്ളിക്കളയാൻ പറ്റില്ല എന്ന പരമസത്യവും അദ്ദേഹം പറയാൻ ഉദ്ദേശിക്കുന്നുണ്ട്. ലീഗ് യുഡിഎഫിന് നട്ടെല്ല് ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരിക്കലും എൽഡിഎഫിലേക്ക് വരില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ മാറുന്ന സാഹചര്യത്തിൽ ഒന്നും തന്നെ പ്രവചിക്കാൻ സാധിക്കില്ല. ഇപ്പോൾ ലീഗ് കോൺഗ്രസിന്റെ ഭാഗമാണ് എന്നുമാത്രം പറയുന്നു. നാളത്തെ കാര്യം പറയാൻ സാധിക്കില്ല.