12000കി.മി. ദൂരെയുള്ള ആമസോൺ കാടുകളിൽ തീ പടർന്നപ്പോൾ അവിടുത്തെ ജീവജാലങ്ങൾക്കുവേണ്ടി ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച ഡിവൈഎഫ്ഐ കാർ അഭിനന്ദനം അർഹിക്കുന്നു. ആ മിണ്ടാപ്രാണികൾക്കും ജീവൻ ഉണ്ടല്ലോ.നല്ലതുതന്നെ….
12000 km DYFI Kar is to be commended for showing solidarity in Delhi by protesting for its creatures when the fire broke out in the distant Amazon forests. Even those dumb animals have life. It's good...
12000കി.മി. ദൂരെയുള്ള ആമസോൺ കാടുകളിൽ തീ പടർന്നപ്പോൾ അവിടുത്തെ ജീവജാലങ്ങൾക്കുവേണ്ടി ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച ഡിവൈഎഫ്ഐ കാർ അഭിനന്ദനം അർഹിക്കുന്നു. ആ മിണ്ടാപ്രാണികൾക്കും ജീവൻ ഉണ്ടല്ലോ.നല്ലതുതന്നെ….
ഇപ്പോൾ ഒരു സംശയം… ചോദിച്ചോട്ടെ? ആ ഡിവൈഎഫ്ഐ ഇപ്പോഴില്ലേ? റഹിം വടക്കോട്ടു പോയതോടെ അത് തീർന്നോ? അതോ, ആമസോണിലെ മിണ്ടാപ്രാണികൾ ഭാവിൽ ഡിവൈഎഫ്ഐ യെ ശക്തിപ്പെടുത്താൻ സംഘടനയിൽ അണിചേരും എന്ന് നിങ്ങളുടെ മൂത്തനേതാക്കന്മാർ ആരെങ്കിലും ഉപദേശിച്ചോ? കേവലം ഒരു സാധാരണക്കാരന്റെ സംശയമാണുട്ടോ! കാരണം പരസ്പരം കണ്ടാൽ ചിരിക്കാൻ കഴിവുള്ളതും, ചിന്താശക്തിയുള്ളതും വിചാര -വികാരങ്ങളുള്ളതുമായ സഹജീവികൾ മൃഗങ്ങൾ ഉള്ള ഈ നാട്ടിൽ, ബ്രഹ്മപുരത്തു മാലിന്യ കൂമ്പാരത്തിനു തീ പിടിച്ചത് ആണോ അതോ ഇട്ടതോ? നിങ്ങളാരും കാണാത്തതെന്തേ? നിങ്ങൾക്കും കുടുംബവും കുട്ടികളും ഒക്കെയില്ലേ? കൊച്ചി നഗരം മാലിന്യപുകകൊണ്ട് പൊറുതിമുട്ടുകയാണ്. അതോ, കൊച്ചിയിലെ ഡിവൈഎഫ്ഐക്ക് വിഷപ്പുക ഏൽക്കില്ല എന്നാണോ?
ഓ… അതുകുമ്മേലെ ആണോ നമ്മൾ. അതോ, നേതാവിന്റെ മരുമകന്റെ കമ്പനി ടെൻഡർ എടുത്തു മറിച്ചു സബ്കോൺട്രാക്ട് കൊടുത്തപ്പോൾ കിട്ടിയ ഭീമമായ ലാഭത്തിന്റെ പങ്ക്..? കോർപറേഷനിൽനിന്ന് കമ്പനി ടെൻഡർ പിടിച്ചത് 54,-കോടി.-കമ്പനി സബ്കോൺട്രാക്ട് കൊടുത്തത് 17-കോടിക്ക്. ലാഭം 37,-കോടി.
മണ്ണും ചാരി നിന്നവൻ പെണ്ണും കെട്ടിക്കൊണ്ട് പോയി എന്ന് വിചാരിക്കാൻ പ്രയാസം. നോക്കുകൂലി എങ്കിലും കിട്ടാതിരിക്കുമോ? അതുകൊണ്ട് ചുമ്മാ ചോദിച്ചുപോയതാണ്. ഞങ്ങളിലുള്ളത് മാനവരക്തം ” ആ പഴയ മുദ്രാവാക്യം ഓർത്തുപോയി. ടെൻഡർ കൊടുത്തവർ ആരായാലും അവർ കുറ്റക്കാരാണ്, കൂട്ടുനിന്നവർക്കും, കാലം കണക്കു ചോദിക്കാതിരിക്കില്ല. 2003 ൽ ആണ് ” പുലിവാൽ കല്യാണം എന്ന സിനിമ റിലീസാവുന്നതു എന്നാണു എന്റെ ഓർമ്മ. അതിലെ സലിം കുമാറിന്റെ വിശ്വപ്രസിദ്ധമായ ഡയലോഗാണ് ” കൊച്ചി എത്തീ, കൊച്ചി എത്തീ ” എന്നുള്ളത്. സ്വന്തം നാട്ടിൽ എത്തിയ പുള്ളി, ജന്മനാടിന്റെ ഗന്ധം ആവോളം ശ്വസിക്കാൻ വേണ്ടി ശ്വാസം ആഞ്ഞുവലിച്ചപ്പോഴാണ് കൊച്ചി എത്തിയ കാര്യം മനസ്സിലായത്. ഒരു സിനിമ എന്നത് ഒരു നാടിന്റെ കാലഘട്ടത്തിന്റെ പരിശ്ചേദമാണ്. അതായത് 2003 കാലഘട്ടത്തിൽ ഉണ്ടായിരുന്ന കൊച്ചിയുടെ മാലിന്യ പ്രശ്നത്തിന് ഇന്നും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. വർഷം ഇരുപതു കഴിഞ്ഞു. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.
എന്താണിതിതിനു കാരണം ..? ആരാണിതിന് കാരണക്കാർ ..? രാഷ്ട്രീയക്കാർ എന്ന് പറഞ്ഞൊഴിയാൻ വരട്ടെ. രാഷ്ട്രീയക്കാരല്ല, അവരെ തെരഞ്ഞെടുക്കുന്ന നമ്മളാണ് ഇതിനു കാരണക്കാർ. ഇന്ന് കൊച്ചിയിലെ വിഷപ്പുക ശ്വസിക്കുന്നവരിൽ കമ്യൂണിസ്റ്റുകാരുടെ മക്കളുണ്ട്. കോൺഗ്രസ്സുകാരുടെയും, ലീഗുകാരുടെയും, ബിജെപി ക്കാരുടെയും മക്കൾ ഉണ്ട്. അവരുടെ ഓരോരുത്തരുടെയും ഉള്ളിൽ ഈ വിഷപ്പുക ബാധിക്കുന്നതു ഒരേ രീതിയിലാണ്. എന്നിട്ടും രാഷ്ട്രീയമായി കേരളം മാറി ചിന്തിക്കാതിരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം നമ്മുടെ രാഷ്ട്രീയ അടിമത്തം മാത്രമാണ്. സ്വന്തം മക്കളുടെ തീന്മേശയിലേക്കു പഴകിയ ഭക്ഷണം വച്ച് കൊടുത്താലും, അവരുടെ കുടിവെള്ളത്തിൽ മാരക വിഷം പടർത്തിയാലും, അവരുടെ ശ്വാസകോശങ്ങളിലേക്കു ശുദ്ധവായു നിഷേധിച്ചാലും സ്വന്തം അടിമകൾ അതെല്ലാം മറന്നു വീണ്ടും അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്കുതന്നെ വോട്ടുകുത്തും എന്ന രാഷ്ട്രീയ മേലാളന്മാരുടെ ഉറപ്പു മാത്രമാണ് ഈ സ്ഥിതിഗതികൾ ഇതുപോലെത്തന്നെ തുടരാൻ കാരണം. ഈ പറയുന്ന ഒരു പ്രബുദ്ധതയും മലയാളിക്കില്ല. മലയാളി വെറും അടിമ മാത്രമാണ്. മത നേതാക്കളും, രാഷ്ട്രീയ നേതാക്കളും ഇരിക്കാൻ പറഞ്ഞാൽ കിടന്നുകൊടുക്കുന്ന അടിമകൾ. ഇരുപതു കൊല്ലമായി മാറ്റം വരാത്ത ഒരു വ്യവസ്ഥിതിയെ മാറ്റാൻ കഴിവില്ലാത്ത അടിമത്തത്തിൽ നിന്നും മോചനം തേടിയാണ് നമ്മുടെ കുട്ടികൾ യൂറോപ്പിലും അമേരിക്കയിലും പോയി എച്ചിൽ പാത്രം കഴുകിയാണെങ്കിലും ജീവിക്കുന്നത്. അവർ ചെയ്യുന്നതാണ് ശരി. ഈ നാട് അടിമകളുടേതാണ്. ലോകത്തെ ഏറ്റവും പ്രബുദ്ധർ തങ്ങളാണെന്ന് കരുതുന്ന, ബുദ്ധിമാന്മാർ തങ്ങളാണെന്ന് കരുതുന്ന ഒരുകൂട്ടം അടിമകളുടെ നാട്. ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണാധികാരികളെ മാത്രമേ ലഭിക്കൂ …