തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരിവില്‍പന നടത്തിയിരുന്ന നാടക നടിയായ യുവതി പൊലീസിന്‍റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

A theater actress who was selling drugs by renting a house in Thrikkakara was caught by the police. Anju Krishna, a native of Kazhakoottam, was arrested with 56 grams of MDMA. Shameer, a native of Kasaragod, who lived with the woman, ran away after seeing the police.

ലോകം അവസാനിച്ചാലേ ലഹരിയും പീഡനവും ലോകത്തുനിന്നും അവസാനികൂ.. അത് വരെ ഇതു തുടർന്നുകൊണ്ടിരിക്കും.

തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരിവില്‍പന നടത്തിയിരുന്ന നാടക നടിയായ യുവതി പൊലീസിന്‍റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്‌ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ അഞ്ജുവും സുഹൃത്ത് ഷമീറും ദമ്പതികളെന്ന വ്യാജേനയാണ് താമസിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ ഷമീര്‍ ഓടി മതില് ചാടിക്കടന്ന് രക്ഷപ്പെട്ടു.

ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എം‍ഡിഎംഎ കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു, കൃഷ്ണ മൂന്നു വര്‍ഷം മുന്‍പാണ് കാസര്‍കോട് സ്വദേശി ഷമീറിനെ പരിചയപ്പെടുന്നത്. ഉണിച്ചിറയിലെ വീട് വാടകയ്ക്കെടുത്തത് ഒരു മാസം മുന്‍പാണ്. രക്ഷപ്പെട്ട ഷമീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എന്നു പോലീസ് വക്തമാക്കി.

എത്രയൊക്കെ ബോധവൽക്കരണ ക്ലാസുകൾ നടത്തിയാലും എന്തൊക്കെ ചെയ്താലും എന്തൊക്കെ പറഞ്ഞാലും ചിലർ നന്നാവില്ല ഭാവി തലമുറയെ നശിപ്പിക്കാനായി ചിലർ കച്ച മുറുകി ഇറങ്ങിട്ടുണ്ട്. വളർന്നു വരുന്ന ഒരു കൂട്ടം യുവ തലമുറയാണ് ഇവർ നശിപ്പിക്കുന്നത് ഓർക്കുക.ഇവർ ഇത് ചിന്തിക്കുന്നുമില്ല ഓർക്കുന്നുമില്ല . ഇതിലൂടെ സഞ്ചരിക്കുന്നത് നാശത്തിലേക്കാണ് അറിഞ്ഞിട്ടും. പിന്നെയും ഇതിന്റെ പുറകെ പോകുന്നത് എന്തെ. കൂടുതലും ലഹരിക് അടിമയ്ക്കുന്നത് വിദ്യാഭ്യാസമുള്ള ആളുകൾ ആയിരിക്കും. ഇവർക്ക് പറഞ്ഞിട്ടും മനസ്സിലാവാത്തതെന്തേ. നിങ്ങളുടെ ജീവിതം തന്നെയാണെന്ന് നശിച്ചു പോകുന്നത്.

ജീവിതത്തെ ഒന്നും ആസ്വദിച്ച് ഇഷ്ടപ്പെട്ട് നോക്കൂ വേറൊരു ലഹരിയുടെയും ആവശ്യം നിങ്ങൾക്ക് വേണ്ടി വരികയില്ല.
ഞാൻ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല നിങ്ങളാണ് ചിന്തിക്കേണ്ടത് .മറു മാറി ചിന്തിക്കു. എല്ലാവരും ഉണ്ട് നിങ്ങളുടെ കൂടെ ഒപ്പമുണ്ട്…