തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെകെ രമ.

Vadakara MLA and RMP leader KK Rama said that there was a serious failure on the part of the police in the incident of sexual assault of a young woman in Vanchiyur, Thiruvananthapuram.

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെകെ രമ.

മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്ബത്താണ് തുടര്‍ച്ചയായ അക്രമങ്ങള്‍ തുടരുന്നത്. നാളെ സഭയില്‍ ഈ വിഷയം വീണ്ടും ഉന്നയിക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പൊലീസിനെ ന്യായീകരിച്ചതും തെറ്റാണെന്ന് കെകെ രമ വ്യക്തമാക്കി. തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു പ്രതിപക്ഷ എംഎല്‍എയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് അജ്ഞാതന്‍ 49 കാരിയെ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന ഉടന്‍ തന്നെ പേട്ട പൊലീസില്‍ വിവരം അറിയിച്ചു. പക്ഷെ പൊലീസ് അനങ്ങിയില്ല. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താനാണ് പൊലീസ് ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തിന് ശേഷമാണ് കേസെടുത്തത്. രാത്രി 11 മണിക്ക് ഇവര്‍ മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയിരുന്നു. മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അ‍ജ്ഞാതന്‍ പിന്തുടരുകയായിയുന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

സംഭവം വലിയ ചര്‍ച്ചയായതിന് പിന്നാലെ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. സീനിയര്‍ സി പി ഒ ജയരാജ്, സി പി ഒ രഞ്ജിത്ത് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സ്ത്രീ താന്‍ ആക്രമിക്കപ്പെട്ട വിവരം അറിയിച്ച ശേഷം സ്ഥലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും എത്തിയിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണാനും മൊഴി രേഖപ്പെടുത്തി കേസെടുക്കാനും ഇവര്‍ തയ്യാറായില്ലെന്നാണ് സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.

വിഷയത്തില്‍ ജോലിയില്‍ അശ്രദ്ധയും ഗുരുതര കൃത്യവിലോപവും കാട്ടിയ പൊലീസ് ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ പി സതീദേവിയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് സ്റ്റേഷനില്‍ പരാതി എത്താന്‍ വൈകിയത് കൊണ്ടാണ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടായതെന്ന് അവ‍ര്‍ പറഞ്ഞു. പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നല്‍കിയില്ലെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി വൈകാന്‍ കാരണമായി അവര്‍ പറയുന്നു.

ഇവിടെ ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ വാ മൂടിക്കെട്ടിയാൽ എങ്ങനെയിരിക്കും. പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇവിടെ സംഭവം നടന്ന ഉടൻതന്നെ പോലീസിനെ അറിയിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും ഒരു കുലുക്കവും ഉണ്ടായില്ല. അതുമാത്രമല്ല മൂന്നുദിവസം കഴിഞ്ഞാണ് കേസ് എടുത്തത്. അതും കമ്മീഷണർക്ക് പരാതി നൽകിയതിന് ശേഷമാണ് പോലീസ് കേസെടുക്കുന്നത്. രണ്ടുദിവസം മുൻപാണ് പ്രതിപക്ഷ നേതാവ് ഈ പ്രശ്നം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ നോക്കിയത്. അപ്പോഴൊക്കെ സ്പീക്കർ പറഞ്ഞത് ഈ വിഷയത്തിന് അടിയന്തര പ്രാധാന്യമില്ല എന്നാണ്. സ്ത്രീകളെ സംരക്ഷിക്കാൻ ഇവിടെ ധാരാളം നിയമങ്ങളുണ്ട്.

എന്നാൽ ഈ നിയമങ്ങൾ നിലനിൽക്കുമ്പോഴും, സ്ത്രീപുരോഗമനം എന്ന് പറയുമ്പോഴും യാതൊരുവിധ സുരക്ഷിതത്വം ഇല്ലാത്ത നാടായി മാറുകയാണ് നമ്മുടെ കേരളം. കേരളത്തിന്റെ തലസ്ഥാനം നഗരിയായ തിരുവനന്തപുരത്താണ് ഈ സംഭവം അരങ്ങേറിയത്. ഇങ്ങനെ പോയാൽ നിയമം സ്വയം കയ്യിലെടുക്കേണ്ട അവസ്ഥയിലേക്ക് സമൂഹവും ജനങ്ങളും മാറേണ്ടി വരും എന്നാണ് തോന്നുന്നത്. എന്തായാലും സ്ത്രീകൾക്ക് ആക്രമണങ്ങൾ ഇനിയും പ്രതീക്ഷിക്കാം… കാരണം ഇവിടുത്തെ നിയമങ്ങളും പോലീസ് ഉദ്യോഗസ്ഥരും ഇങ്ങനെയാണ്. അതുകൊണ്ട് തന്നെ നിങ്ങളെ നിങ്ങൾ തന്നെ സൂക്ഷിക്കുക.