പ്രസവിച്ചു കിടന്ന സ്ത്രീയെ എട്ടാം നാൾ വിളിച്ചു വരുത്തി യൂണിവേഴ്സിറ്റി ചെയ്തത് ശരിയോ?
Is it right to call the woman who was in labor on the eighth day and do the university?
സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമേറിയ ഒന്നാണ് മാതൃത്വം. ഒരു കുഞ്ഞിനെ 10 മാസത്തോളം ചുമന്ന് പ്രസവിക്കുക എന്നതു മാത്രമല്ല ഒരു അമ്മയുടെ കടമ. അതിനുശേഷം ആ കുഞ്ഞു സ്വയം പ്രാപ്തി കൈവരിക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണം അമ്മയുടെ ചുമതലയാണ്. സംരക്ഷിക്കുക എന്നതിനപ്പുറം കുഞ്ഞിനു നൽകേണ്ട കരുതലും സ്നേഹവും എല്ലാം തന്നെ അതായത് അളവിലും തൂക്കത്തിലും ലഭിക്കേണ്ട പ്രായം.
ഒരു കാലഘട്ടത്തിൽ അമ്മയുടെ സാന്നിധ്യം കുഞ്ഞിന് നിർണായകമായ ഒന്നുതന്നെയാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം ശ്രദ്ധ നൽകേണ്ട സമയങ്ങളാണ് അവളുടെ ആർത്തവ സമയവും പ്രസവ സമയവും. ഇതിനെ തുടർന്ന് വളരെയധികം പ്രശംസ നേടിയ ഒന്നായിരുന്നു ഈ പറയുന്നത്. അതായത് എല്ലാ യൂണിവേഴ്സിറ്റിയിലും ഉള്ള വിദ്യാർത്ഥികൾക്ക് പ്രസവാനന്തര അവധികളും, ആർത്തവ സംബന്ധമായി അവധികളും നൽകും. ഇങ്ങനെയൊരു വാർത്ത പരന്ന സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് മറ്റൊന്ന് കേട്ടത് .
അതായത് പ്രസവം കഴിഞ്ഞ് എട്ടാം നാൾ സ്ത്രീയെ ജോലിക്ക് വിളിച്ചുവരുത്തി. ഈ പഴി കേൾക്കേണ്ടി വന്നത് കേരള യൂണിവേഴ്സിറ്റിക്കെതിരെയാണ്. ഇതിനെതിരെ യൂണിവേഴ്സിറ്റി ജീവനക്കാർ പ്രതിഷേധിക്കുന്നു.ഒരു കുഞ്ഞിനെ പ്രസവിച്ച ഉടനെ നൽകേണ്ടതാണ് അമ്മയുടെ മുലപ്പാൽ അതായത് colostrum.
കുഞ്ഞിനെ പറ്റി മാത്രമല്ല അമ്മയെ കുറിച്ചും വേണം കരുതൽ. ഒരു സ്ത്രീ അനുഭവിക്കേണ്ട എല്ലാ വേദനകളും അനുഭവിച്ചാണ് അവൾ ഒരു കുഞ്ഞിന് ജന്മം നൽകുന്നത്. നമ്മൾ പലപ്പോഴും പറയാറുണ്ട് പ്രസവ വേദന എന്നത് സഹിക്കാൻ പറ്റുന്നതിനപ്പുറം ആണെന്ന്. അസ്ഥികൾ ഒടിയുന്ന വേദനയ്ക്ക് തുല്യമാണ് പ്രസവ വേദന എന്ന് ചിലർ ചൂണ്ടി കാണിക്കാറുണ്ട്. ഒരു അമ്മ കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി എത്ര വർഷങ്ങളുടെ കാത്തിരിപ്പും തയ്യാറെടുപ്പമാണ്. പ്രകൃതി അവളെ ഒരു അമ്മയാക്കാൻ വേണ്ടി ഒരുക്കുന്ന പ്രക്രിയ തന്നെയല്ലേ ആർത്തവം.
എല്ലാവർഷവും എല്ലാ മാസവും കുറഞ്ഞത് നാലഞ്ചു ദിവസമെങ്കിലും അവൾ രക്തം വാർന്നാണ് നടക്കുന്നത്. ഇത്തരത്തിലുള്ള സ്ത്രീക്ക് കൂടെ ജീവിക്കുന്നവരും കൂടെയുള്ളവരും എല്ലാം പരിഗണനയും ആശ്വാസവും നൽകുകയല്ലേ വേണ്ടത്. ശരിയാണ് ജോലിക്കാരി തന്നെയാണ്. ജോലി ചെയ്യണം എന്നുള്ളത് ഉത്തരവാദിത്വം തന്നെയാണ്. അവളുടെ കടമയാണ്. എന്നാൽ പ്രസവം കഴിഞ്ഞ് എട്ടാം നാൾ തന്നെ കടമ നിർവഹിക്കണം എന്ന് പറഞ്ഞ് വിളിച്ചുവരുത്തുന്നത് ഒരുതരം നൊസ് തന്നെയാണ്. തെളിച്ചു പറഞ്ഞാൽ ഭ്രാന്ത്. ഇവിടെ ആരാണ് ഭ്രാന്തന്മാർ. ആ സ്ത്രീയോട് അത് കാണിച്ച അധികാരികളോട് തന്നെ ചോദിക്കുന്നു. എന്തായിരുന്നു ഉദ്ദേശം. ചോദിക്കില്ല പറയില്ല എന്നതായിരുന്നോ. എന്നാൽ ചോദിക്കും. പ്രതിഷേധിക്കുക തന്നെ ചെയ്യും. ഈ സംഭവത്തെ തുടർന്ന് കേരള യൂണിവേഴ്സിറ്റി മുന്നിൽ സമരം ചെയ്യുന്ന ജീവനക്കാരുണ്ട്. അവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്ക് ഒരു ആവശ്യം വന്നപ്പോൾ ഒപ്പം നിന്നവർ. ഇനി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ.