കെ.എസ്.ആര്‍.ടി.സിയില്‍;ശമ്പള വിതരണം മുടങ്ങി; ഇന്ന് മുതല്‍ സംയുക്ത സമരം

തിരുവനന്തപുരം: കെ എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിലേക്ക്. കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെത്തുടര്‍ന്നാണ് സമരം. മെയ് 5 നകം ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാനാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഈ ഉറപ്പ് പാഴായി. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നത്.

സി.ഐ.ടി.യു , ടി.ടി.എഫ് സംഘടനകള്‍ ചീഫ് ഓഫീസിന് മുന്നില്‍ ഇന്ന് മുതല്‍ സമരം തുടങ്ങും. എട്ടാം തീയതി ബി.എം.എസിന്റെ നേതൃത്വത്തിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ രണ്ടാം ഗഡുവാണ് മുടങ്ങിയത്. രണ്ടാം ഗഡു ശമ്പള വിതരണത്തിന് ധനവകുപ്പ് പണം അനുവദിച്ചില്ല. ശമ്പള വിതരണത്തിനായി 50 കോടി കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.