ഉപ്പിന്റെ അമിതോപയോഗം സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് പഠനം

ആഹാരത്തില്‍ ഉപ്പ് കൂടുതലായാല്‍ സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് പഠനം പറയുന്നു . ഉപ്പ് ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നത് സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് 75% വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.ഹൃദയത്തെയും രക്തധമനികളെയും വൃക്കകളെയും ഉപ്പിന്റെ അമിത ഉപയോഗം ദോഷകരമായി ബാധിക്കുമെന്നും മസ്തിഷ്കം സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്ന രീതിയെയും ഇത് സ്വാധീനിക്കുമെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.