മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടവുമായി രോഹിത്തും സംഘവും

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ജയത്തോടെ റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലല്‍ ഗുജറാത്തിനെ രണ്ട് തവണ തോല്‍പ്പിക്കുന്ന ആദ്യ ടീമായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് മാത്രമല്ല, മുംബൈക്കെതിരെ റണ്‍സ് പിന്തുടരുമ്പോള്‍ അത്ര നല്ല റെക്കോര്‍ഡല്ല ഗുജറാത്തിന്.

 

മുംബൈക്കെതിരെ സ്‌കോര്‍ പിന്തുടര്‍ന്ന രണ്ട് മത്സരങ്ങളിലും ഗുജറാത്ത് പരാജയപ്പെട്ടിരുന്നു. മറ്റു ടീമുകള്‍ക്കെതിരെ സ്‌കോര്‍ പിന്തുടരുമ്പോള്‍ മികച്ച റെക്കോര്‍ഡാണ് ഗുജറാത്തിന്. 14 മത്സരങ്ങളില്‍ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ 13 മത്സരങ്ങളിലും ജയിച്ചു. രോഹിത് 18 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 20 പന്തില്‍ 31 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാര്‍ പ്ലെയര്‍ നെഹാല്‍ വധേരയെയും (15) റാഷിദ് ഖാന്‍ തന്നെ പുറത്താക്കി. മുംബൈ തകരുമെന്ന് ഗുജറാത്ത് വിശ്വസിച്ചപ്പോഴാണ് മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാര്‍ യാദവും ചേര്‍ന്നുള്ള മിന്നുന്ന സഖ്യം വാംഖഡയെ കോരിത്തരിപ്പിച്ചത്.