നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: മാരായമുട്ടം ചെമ്മണ്ണുവിളി റോഡരികത്ത് വീട്ടില്‍ സാബു (46) ആണ് വീട്ടില്‍ സൂക്ഷിച്ച എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായത് . പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പിടികൂടിയ പാന്‍മസാല ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ക്ക് മാര്‍ക്കറ്റില്‍ ഏതാണ്ട് രണ്ടര ലക്ഷം രൂപ വില വരും എന്നാണ് പോലീസിന്‍റെ നിഗമനം. ബിനു എന്ന വ്യക്തി ഹോള്‍സെയില്‍ കച്ചവടത്തിനായി സാബുവിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്നവയാണ് ഇവ എന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.