വിമാനത്താവളത്തിൽ ഇ – ഗേറ്റ് സംവിധാനം

തിരുവനന്തപുരം: രാജ്യാന്തരാവിമാനത്താവളത്തിലെ യാത്രാ സുഗമമാക്കാൻ പുതിയ സംവിധാനം തുടങ്ങി. യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്ത് സെക്യൂരിറ്റി ഹോൾഡിങ് ഏരിയയിലേക്ക് (എസ് എച്ച് എ) പ്രവേശിക്കാം വിമാനത്താവളത്തിന്റെ ആഭ്യന്തര രാജ്യാന്തര ടെർമിനലുകളുടെ പ്രീ സെക്യൂരിറ്റി ഹോൾഡിങ് ഏരിയിലാണ് ക്യു ആർ കോഡ് സ്കാനറോടുകൂടിയ 6 ഇ – ഗേറ്റുകൾ സ്ഥാപിച്ചത്.
നേരത്തെ ഉദ്യോഗസ്ഥർ ബോർഡിങ് പാസ് നേരിട്ട് പരിശോധിച്ചു യാത്രക്കാരെ കടത്തിവിടുന്ന രീതിയിലായിരുന്നു ഇ – ഗേറ്റ് വരുന്നതോടെ യാത്രക്കാർക്ക് പരിശോധന നടപടികൾ വേഗത്തിലാക്കാനും തിരക്കുള്ള സമയങ്ങളിൽ ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതും ഒഴിവാക്കാൻ കഴിയും. എർലൈയനുകൾക്കു ടെർമിനലിനുള്ളിൽ യാത്രക്കാർ എവിടെയാണെന്ന് എളുപ്പത്തിൽ കണ്ടെത്താനും വിമാനത്താവളത്തിലേക്ക് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും ഈ ഗേറ്റുകൾ സഹായിക്കും