സംസ്ഥാനത്തെ ഭിന്നശേഷിക്കാർ പലവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്

 

 

വയനാട് :  പെൻഷനില്ലാതെ ഭിന്നശേഷിക്കാരും. ആശാ കിരണം പദ്ധതിയിൽ മാസങ്ങളായി പെൻഷൻ മുടങ്ങിയിട്ടും ആശ്വാസത്തിന് നടപടികളില്ല. സംസ്ഥാനത്തെ ഭിന്നശേഷിക്കാർ പലവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ വേറെയും. ഇതിനിടെയാണ് തുഛമായ പെൻഷനും മുടങ്ങിയത്. മുമ്പുണ്ടായിരുന്ന പല ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുകയും ചെയ്തതോടെ പലരുടെയും ജീവിതം വഴിമുട്ടി. തങ്ങളുടെ പെൻഷൻ അടിയന്തരമായി വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഭിന്നശേഷിക്കാരിൽ പലർക്കും യാത്രക്ക് സ്വന്തം വാഹനം ആവശ്യമാണ്. എന്നാൽ വാഹനങ്ങൾ വാങ്ങുന്നതിന് വില പരിധി നിശ്ചയിച്ചത് പലർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പാരമ്പര്യമായി കിട്ടിയ വീട് പോലും അറ്റകുറ്റ പണി നടത്തുമ്പോൾ വൻ നികുതിയാണ് അടക്കേണ്ടി വരുന്നത്‌.അതിനാൽ നികുതിയിളവ് അടക്കമുള്ള ആനുകുല്യങ്ങൾ ഭിന്നശേഷി കാർക്ക് നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.