തലമുടി സംരക്ഷണത്തിനും ആരോഗ്യത്തിന് വളരെയധികം നല്ലത്

വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. കൂടാതെ ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ജലദോഷം, പ്രമേഹം, അർബുദം, വന്ധ്യത എന്നിവപോലും ചികിത്സിക്കാൻ ആയുർവേദത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കുവാനും വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും ഗുണകരമാണ്. മുടി കൊഴിച്ചിൽ തടയാൻ മുടി പതിവായി നെല്ലിക്ക എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. അങ്ങനെ ചെയ്യുന്നത് ശിരോചർമത്തിൽ ഉടനീളം രക്തചംക്രമണം വർദ്ധിപ്പിക്കുകയും ആവശ്യത്തിന് ഓക്സിജൻ നൽകുകയും രോമകൂപങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. ഇത് മുടി നാരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ പതിവായി എണ്ണ പുരട്ടുന്നത് സഹായിക്കും.

നെല്ലിക്ക ആരോഗ്യത്തിന് വളരെയധികം നല്ലത്

ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക ഉത്തമമാണ് എന്നതാണ് സത്യം. എന്നാല്‍ എങ്ങനെ ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യവും സൗന്ദര്യവും ഒരു പോലെ തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നത്. നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും നെല്ലിക്ക നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

നിറം വര്‍ദ്ധിപ്പിക്കാന്‍:

നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്കയിലൂടെ പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണം. സൗന്ദര്യസംരക്ഷണത്തിന് നെല്ലിക്ക ഉപയോഗിച്ചാല്‍ അത് നമുക്ക് നിറം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

പിഗ്മെന്റേഷന്‍ കുറക്കുന്നു:

പിഗ്മേന്റെഷന്‍ കുറക്കുന്നതിനും നെല്ലിക്ക നീര് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് ഇത്തരം അവസ്ഥകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നക്. ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ കുറച്ച്‌ ആരോഗ്യമുള്ള ചര്‍മ്മം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. ദിവസവും മുഖത്ത് തേച്ചാല്‍ ഇത് നല്‍കുന്ന ഫലം ചില്ലറയല്ല.

കരുവാളിപ്പ് മാറ്റാന്‍: 
ചര്‍മ്മത്തില്‍ വെയിലേറ്റ് കരുവാളിപ്പ് മാറ്റുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക നീര്. നെല്ലിക്ക നീര് കൊണ്ട് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. വെയിലേറ്റ് നിറം കരുവാളിക്കാതിരിക്കാനും അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു നെല്ലിക്ക നീര്. ഇത് മുഖത്ത് തേക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നത്.

ചര്‍മ്മകാന്തിക്ക്
ചര്‍മ്മകാന്തിക്ക് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക നീര്. ഇത് മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കുകയല്ല ചെയ്യുന്നത് ഉള്ള ചര്‍മ്മത്തെ നല്ല രീതിയില്‍ കാത്തു സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.