ന്യൂഡല്‍ഹി: സമ്മര്‍ദം ഒഴിവാക്കാനും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി ജോലിക്കിടെ ഓഫീസില്‍ കുറച്ച് സമയം യോഗ ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഈ പുതിയ യോഗ പ്രോട്ടോകോള്‍ സ്വീകരിക്കാനും, പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ എല്ലാ വകുപ്പുകളോടും ജീവനക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ പന്ത്രണ്ടിനാണ് ഇത്തരമൊരു ഉത്തരവ് കേന്ദ്രം ഇറക്കിയത്. ‘വൈ ബ്രേക്ക് അറ്റ് വര്‍ക്ക് പ്ലേസ്’ എന്ന പേരിലാണ് യോഗയെ പ്രോത്സാഹിപ്പിക്കാനുള്ള ഈ പരിപാടി ആയുഷ് മന്ത്രാലയം അവതരിപ്പിച്ചത്. ജോലി സ്ഥലത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സമ്മര്‍ദം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. ജീവനക്കാര്‍ ഓഫീസിലിരുന്ന് യോഗ ചെയ്യുന്നതിലൂടെ ഏറെ പ്രയോജനം ലഭിക്കും. ഇതുമൂലം ജീവനക്കാര്‍ക്ക് പുതിയ ഉന്മേഷം ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.