തളിപറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീക്ക് പാമ്പുകടിയേറ്റു.

തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് അണലിയാണ് കടിച്ചതെന്നാണ് വിവരം. രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്കാണ് പാമ്പ് കടിയേറ്റത്.  പാമ്പ് കടിച്ച ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത . പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.