കൊച്ചി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം

കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ ആണിതറച്ച പട്ടിക കഷ്ണങ്ങളുമായി നടത്തിയ ആക്രമണത്തിൽ എട്ടു വിദ്യാർത്ഥികൾക്കും രണ്ട് ജീവനക്കാർക്കും പരിക്കേറ്റു. ഒന്നരമാസം മുമ്പ് കലോത്സവത്തിനിടയിൽ നടന്ന അക്രമം സംബന്ധിച്ച് അന്വേഷണ സമിതിയുടെ തെളിവെടുപ്പിന്നെത്തിയ വിദ്യാർത്ഥികളെയാണ് ക്രൂരമായി മർദ്ദിച്ചത് . പരിക്കേറ്റ വരെ എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .അക്രമത്തിന് നേതൃത്വം നൽകിയ അർജുൻ, നിബിൻ, സനിൻ അഭിനന്ദ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായും മെജോ അംജദ് സമാൻ എന്നിവരുടെ പരീക്ഷാഫലം തടഞ്ഞുവെക്കാൻ തീരുമാനിച്ചതായും രജിസ്ട്രാർ അറിയിച്ചു. കഴിഞ്ഞ ദിവസം 11:45ന് കുസാറ്റിന്റെ സ്കൂൾ ഓഫ് എൻജിനീയറിങ് ക്യാമ്പസിലേക്ക് വാഹനങ്ങളിലും മതിൽ ചാടി കടന്നുമായി കുറച്ചുപേർ എത്തുകയായിരുന്നു പ്രിൻസിപ്പൽ ഡോക്ടർ ദീപക് കുമാർ സാഹുവിനെ തള്ളി മാറ്റിയായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച ജീവനക്കാരുടെ കൈപിടിച്ചു തിരിച്ച് എൻജിനീയറിങ് വിദ്യാർഥികൾക്കായി ലോകബാങ്ക് സഹായത്തോടെ സ്ഥാപിച്ച എഡ്യൂക്കേഷൻ ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം അടക്കം അടിച്ചുതകർത്തു അക്രമികളുടെ 3 ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു