തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തിയ മൂന്ന് വയസുകാരനെ പുലി ആക്രമിച്ചു

 

തിരുപ്പതി : ക്ഷേത്ര ദർശനത്തിനായി എത്തിയ മൂന്ന് വയസുകാരനെ പുലി ആക്രമിച്ചു. കാനനപാതയിലൂടെ ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് ആക്രമണം നടന്നത്.എന്നാൽ ഗുരുതരമായി പരിക്കുപറ്റിയ കൗഷിക് എന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുട്ടുണ്ട് . ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം നടന്നത്. കൗഷികിന്റെ കുടുംബം ഹനുമാൻ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്നതിനിടെ പുലി എത്തുകയായിരുന്നു. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് പോവുകയായിരുന്നു. കുട്ടിയുടെ മുഖത്തും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വനംവകുപ്പ് പുതിയ ഉത്തരവിറക്കി. തീർഥാടകർ പകൽ സമയത്ത് മാത്രമേ ക്ഷേത്രത്തിൽ ദർശനത്തിന് വരാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്.