വയനാട് തിരുനെല്ലിയിലെ കടുവ പേടിക്ക് വിരാമമായി കടുവ ഇന്നലെ രാത്രി കൂട്ടിലായി.

വയനാട്:  വയനാട് തിരുനെല്ലിയിലെ കടുവ പേടിക്ക് വിരാമമായി കടുവ ഇന്നലെ രാത്രി കൂട്ടിലായി. പത്തുവയസ് പ്രായമുള്ള പെൺ കടുവയാണ് കൂട്ടിലായത് . കടുവയെ പുലർച്ചയോടെ പിന്നീട് ഉൾക്കാട്ടിൽ വിട്ടയച്ചു. പനവല്ലി പ്രദേശത്ത് ഭീതി പടർത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കുട്ടിലാണ് കഴിഞ്ഞ രാത്രി 9 മണിയോടെ കടുവ അകപ്പെട്ടത് . വനം വകുപ്പ് വെറ്റനറനറി ഡോക്ട്ടറുടെ പരിശോധനയ്ക്ക് ശേഷം കടുവയെ പുലർച്ചയോടെ കർണ്ണാടക അതിർത്തിയിൽ ഉൾവനത്തിൽ വിട്ടയച്ചു.ആക്രമണമുണ്ടായ ആദണ്ടയിലാണ് ഈ മാസം 16 ന് കൂട്‌ സ്ഥാപിച്ചത്.കാപ്പിത്തോട്ടത്തിൽ നിന്ന് അല്പം മാറി സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.എന്നാൽ കൂട് സ്ഥാപിച്ച ശേഷം പ്രദേശങ്ങളിൽ ആക്രമണമുണ്ടായിരുന്നില്ല, രണ്ടാഴ്ച മുമ്പാണ് പനവല്ലിയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 3 പശുക്കളെയാണ് കടുവ കൊന്നു തിന്നത്.
ആദ്യഘട്ടത്തിൽ വനപാലകർ ക്യാമറവെച്ചാണ് നിരീക്ഷിച്ചത്. കൂടുവെക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ, ബേഗൂർ റെയ്ഞ്ച് ഓഫീസർ കെ രാകേഷ്, ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസർമാരായ ജയേഷ് ജോസഫ്, അബ്ദുൽ ഗഫൂർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.