നിലമ്പൂർ: പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് പത്ത് വർഷം തടവും 20,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. മമ്പാട് പുള്ളിപ്പാടം കാരച്ചാൽ കാട്ടിപൊയിൽ സുധീഷ് മോനെ (31) ആണ് നിലമ്പൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെപി ജോയ് ശിക്ഷിച്ചത്. എന്നാൽ പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. പ്രതി പിഴ അടച്ചില്ലെങ്കില്‍ നാലു മാസം അധികം തടവ് അനുഭവിക്കണം. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.