എം വി ഗോവിന്ദൻ മാസ്റ്റർ ഷെറിൻ ഷഹാനയെ അനുമോദിച്ചു.

പ്രതിസന്ധികളെ അതിജീവിച്ച് ഐ എ എസ് റാങ്ക് നേടിയ വയനാട് കമ്പളക്കാട് സ്വദേശിനി ഷെറിൻ ഷഹാനയുടെ വീട്ടിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. അനുമോദനം അറിയിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖും ഒപ്പമുണ്ടായിരുന്നു. തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ് ഷെറിന്‍ ഷഹാന. ടെറസില്‍ നിന്ന് വീണ് പരിക്കേറ്റതിനെതുടര്‍ന്ന് നടക്കാന്‍ സാധിക്കാത്ത ഷെറിന്‍ വീല്‍ ചെയറിലിരുന്നാണ് സിവില്‍ സര്‍വീസ് പരിക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയത്.