തിരു : കാറുകള്‍ക്ക് ഹൈവേയില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യാം; സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി
സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു.
ദേശീയ വിജ്ഞാപനത്തിനനുസൃതമായിട്ടാണ് സംസ്ഥാന ഗതാഗത വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 2014-ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചതും ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.