ചന്ദ്രയാന്‍ 3 പരിവേഷണ ദൗത്യം ; ചന്ദ്രനെ പഠിക്കാന്‍ 7 ഉപകരണങ്ങള്‍ ; തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനം ഉയർത്തിക്കാട്ടി ഐഎസ്‌ആര്‍ഒ വിജയഗാഥ തുടരുകയാണ്. ഇന്ത്യയുടെ ചാന്ദ്ര പരിവേഷണ ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലെത്തി. ജൂലൈ 13ന് വിക്ഷേപിക്കുന്ന ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിലെത്തിക്കുന്നത് വ്യത്യസ്ത ശാസ്ത്രീയ പഠനങ്ങള്‍ക്കുള്ള ഏഴ് ഉപകരണങ്ങളുമായാണ് ജിഎസ്‌എല്‍വി- മാര്‍ക്ക് 3 റോക്കറ്റില്‍ വിക്ഷേപിക്കുന്നത്‌ . മണ്ണിന്റെ താപനില പരിശോധിക്കുന്നതിനുള്ള ചാസ്തേ മണ്ണിലെ ഇലക്‌ട്രോമാഗ്നറ്റിക് സ്വഭാവവും പ്ലാസ്മസാന്ദ്രതയും പരിശോധിക്കുന്നതിനുള്ള ലാഗ്മിര്‍ പ്രോബ് എന്നിവ തിരുവനന്തപുരത്തെ വിഎസ്‌എസ്‍സിയാണ് തയാറാക്കിയത്.