ഓട്ടോ സ്റ്റാന്‍ഡിലെ സംഘര്‍ഷം; സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ചു മൂന്ന് പേർ അറസ്റ്റിൽ
ബാലരാമപുരം : ഓട്ടോ സ്റ്റാൻഡില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റുചെയ്തു.
എരുത്താവൂര്‍ വടക്കേ മലഞ്ചരിവ് വീട്ടില്‍ അരുണ്‍ (29), വടക്കേ മലഞ്ചരിവ് ബിജു ഭവനിൻ ബിജു (31), കിഴക്കേ മലഞ്ചരിവ് മലവിളയില്‍ ജോബി (30) എന്നിവരെയാണ് ബാലരാമപുരം പോലീസ് അറസ്റ്റു ചെയ്തത്
ആക്രമണത്തില്‍ ഗ്രേഡ് എസ്.ഐ ബിനു ജസ്റ്റസിന്റെയും, സി.പി.ഒ വിപിൻകുമാറിന്റെയും യൂണിഫോം വലിച്ചു കീറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കൈക്ക് പരിക്കേറ്റ വിപിൻ കുമാറിനെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ അരുണ്‍, ബിജു എന്നിവര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. എരുത്താവൂര്‍ ഓട്ടോ സ്റ്റാൻഡില്‍ ഊരൂട്ടമ്ബലം സ്വദേശിയായ സാജൻ എന്നയാള്‍ പുതുതായി ഓട്ടോ ഓടാൻ വന്നത് ബിജുവും അരുണും എതിര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണം.