യാത്രക്കാര്‍ വളരെ കുറവുള്ള വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തില്‍ റെയില്‍വേയെന്ന് റിപ്പോര്‍ട്ട്.
ദില്ലി: യാത്രക്കാര്‍ വളരെ കുറവുള്ള വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തിലാണ് റെയില്‍വേയെന്ന് റിപ്പോര്‍ട്ട്. ചെറിയ ദൂരങ്ങളിലേക്കുള്ള സര്‍വ്വീസുകളിലാണ് നിരക്ക് മാറ്റത്തേക്കുറിച്ചുള്ള സൂചനകള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡോര്‍ – ഭോപാല്‍, ഭോപാല്‍ – ജപല്‍പൂര്‍, നാഗ്പൂര്‍ – ബിലാസ്പൂര്‍ എക്സ്പ്രസുകളടക്കമുള്ള ചില സര്‍വ്വീസുകളുടെ നിരക്കിലാവും മാറ്റമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. എസി ചെയര്‍ ടിക്കറ്റ് 950 രൂപയും എക്സിക്യുട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റ് 1525 മാണ് ഈ സര്‍വ്വീസുകള്‍ക്ക് ഈടാക്കുന്നത്. കൂടുതല്‍ ആളുകള്‍ സേവനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് റെയില്‍വേ വിശദമാക്കുന്നത്.അഞ്ച് മണിക്കൂര്‍ 30 മിനിറ്റാണ് ഈ പാതയിലെ വന്ദേ ഭാരത് സര്‍വ്വീസിന് ആവശ്യമായി വരുന്നത്. നിരക്ക് കുറഞ്ഞാല്‍ ഒക്യുപെന്സിയില് വലിയ മാറ്റം വരുമെന്നാണ് വിലയിരുത്തല്‍