തിരുവനന്തപുരം : മൂന്നാഴ്ചയായി മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാൻ കുരങ്ങിനെ ഒടുവിൽ പിടികൂടി.
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ വഴുതക്കാട്
ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും തിരുവനന്തപുരം മൃഗശാലയിൽ കൊണ്ടുവന്ന ഹനുമാൻ കുരങ്ങ്
കഴിഞ്ഞ മാസം 13നാണ് ചാടിപോയത്.വിവിധ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ട്മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാൻകുരങ്ങിനെ
മൂന്നാഴ്ചയ്ക്കുശേഷമാണ് പിടികൂടിയത്.ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ നിന്നാണ് മൃഗശാല ജീവനക്കാർവലയിട്ട് ഹനുമാൻ കുരങ്ങിനെ പിടികൂടിയത്
Hold.
ജൂൺ അഞ്ചിന് തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിലെ പെൺകുരങ്ങാണ് ചാടിപ്പോയത്. സന്ദർശകർക്ക് കാണാനാകുന്ന കൂട്ടിലേക്ക് മാറ്റുവാന്നിരിക്കേയാണ്കുരങ്ങ് ചാടിപ്പോയത്. വിവിധ സ്ഥലങ്ങളിൽ ഇടക്കിടെ പ്രത്യക്ഷപ്പെട്ട കുരങ്ങിനെഅന്ന് മുതല്‍ മൃഗശാലയിലെ ജീവനക്കാര്‍ രാവും പകലും നിരീക്ഷിക്കുകയായിരുന്നു.
പിടികൂടിയ കുരങ്ങിനെ മൃഗശാലയിൽ എത്തിച്ചു.ഹനുമാൻ കുരങ്ങ് ആരോഗ്യവാനാണെന്ന് മൃഗശാല അധികൃതർ അറിയിച്ചു.