സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. അയ്മനം മുട്ടേല്‍ സ്രാമ്ബിത്തറ ഭാനു കറുമ്ബൻ (73) ആണ് മരിച്ചത്. കന്നുകാലിക്ക് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ അഞ്ചടി താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.