കൊച്ചി : കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ തൃശൂർ കാെടകര സ്വദേശി സിജു(38) നെ ഇടുക്കി തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് സിജു നഗഗ്നതാ പ്രദർശനം നടത്തിയത്.പെരുമ്പാവൂരിൽ നിന്നാണ് സിജു ബസ്സിൽ കയറിയത്. ഈ സമയത്ത് പെൺകുട്ടി ബസ്സിൽ ഉണ്ടായിരുന്നു. പെൺകുട്ടി ഇരുന്ന സീറ്റിൽ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. നേര്യമംഗലം കഴിഞ്ഞപ്പോൾ സീറ്റിലുണ്ടായിരുന്ന ആളുകൾ ഇറങ്ങി. ഇതിന് പിന്നാലെയാണ് ഇയാൾ പെൺകുട്ടിയുടെ സീറ്റിൽ ചെന്നിരുന്നത്.പാണ്ടിപ്പാറയിൽ എത്തിയപ്പോൾ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. ഇയാളുടെ പ്രവൃത്തി പെൺകുട്ടി ചോദ്യം ചെയ്തു. ബഹളം കേട്ട് കണ്ടക്ടറും മറ്റ് യാത്രക്കാരും ഇടപെട്ടു. പിന്നാലെ ബസ് തങ്കമണി പോലീസ് സ്റ്റേഷനിലേക്ക് പോയി. പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം സിജുവിനെ ചോദ്യം ചെയ്തു.