മഴ കനത്തതോടെ വയനാട്;ചൂരൽമല പുഴയ്ക്ക് കരയിലുള്ള വെള്ളാർമല ഹൈസ്ക്കൂൾ അധികൃതർ, ഭീതിയിലാണ്.

വയനാട്: വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളാർമല സ്കൂളിന് അരികിലുള്ള ചൂരൽമല പുഴയാണിത്. 2018 ൽ പ്രളയകാലത്ത് ഇതിന്റെ കരയിലെ സ്കൂൾ മൈതാനം പൂർണ്ണമായി വെള്ളത്തിലാഴ്ന്നിരുന്നു.

പുഴയും സ്കൂൾ മൈതാനവും തമ്മിൽ ഏതാനും മീറ്ററുകൾ ദൂരം മാത്രം. അതുകൊണ്ടുതന്നെ സ്കൂളിൽ വിശ്രമവേളകളിൽ പുറത്തിറങ്ങുന്ന കുട്ടികൾ പുഴയിലേക്ക് ഇറങ്ങാതെ കാവൽ നിൽക്കുകയാണ് ഇവിടുത്തെ അധ്യാപകർ. മഴ ശക്തമായാൽ സ്കൂൾ മൈതാനത്ത് പുഴ കയറും. സ്കൂളിന്റെ പാചകപുരയുടെ അടിത്തറ ഏത് നിമിഷവും പുഴയെടുംക്കുമെന്ന സ്ഥിതിയിലുമാണ്. അടിയന്തിരമായി സ്കൂളിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന കാര്യത്തിൽ ജില്ലാ പഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

മഴ ശക്തമായാൽ സ്കൂൾ മൈതാനത്ത് പുഴ കയറും. സ്കൂളിന്റെ പാചകപുരയുടെ അടിത്തറ ഏത് നിമിഷവും പുഴയെടുംക്കുമെന്ന സ്ഥിതിയിലുമാണ്. അടിയന്തിരമായി സ്കൂളിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന കാര്യത്തിൽ ജില്ലാ പഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.