കൊല്ലം കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്

 

 

കൊല്ലം കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്.തെറ്റായ ദിശയിൽ വന്ന മന്ത്രിയുടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് പൊലീസിൽ പരാതി നൽകും. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലൂടെയാണെന്നാണ് പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്.

കഴിഞ്ഞദിവസമാണ് മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം
കൊല്ലം കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റത്. രോഗിയുമായി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ആംബുലൻസിൽ കോട്ടയം ഭാഗത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ചു കയറുകയായിരുന്നു. സിഗ്നൽ സംവിധാനം പ്രവർത്തിക്കാതിരുന്ന പുലമണിൽ പൊലീസാണ് ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസ് ഉൾപ്പെടെ പൊലീസിന്റെ സിഗ്നൽ കാത്ത് കിടക്കുമ്പോൾ ആംബുലൻസ് വരുന്നത് ശ്രദ്ധിക്കാതെ മന്ത്രിയുടെ വാഹനം തെറ്റായ ദിശയിൽ കടത്തിവിട്ടപ്പേഴാണ് അപകടമുണ്ടായതെന്നാണ്ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്
നാട്ടുകാരും പൊലീസും സമയോചിതമായി ഇടപെട്ട് ആംബുലൻസ് പെട്ടെന്ന് ഉയർത്തിയതിനാൽ ആളപായം ഒഴിവായി. എന്നാൽ സംഭവത്തിൽ കേസെടുക്കാതെ പോലീസ് ഒളിച്ചുകളി തുടരുകയാണ്.ഇതിനെതിരെ അപകടത്തിൽപ്പെട്ട രോഗിയുടെ ഭർത്താവ് ഇന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകും .