വയനാട് വൈത്തിരിയിലെ തളിമല ,ചാരിറ്റി നിവാസികൾ . പ്രദേശത്ത് രണ്ടുമാസമായി തുടർച്ചയായ ആനശല്യം രൂക്ഷമാണ്

 

വയനാട്:    നിരന്തരമായുള്ള കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് വയനാട് വൈത്തിരിയിലെ തളിമല ,ചാരിറ്റി നിവാസികൾ . പ്രദേശത്ത് രണ്ടുമാസമായി തുടർച്ചയായ ആനശല്യം രൂക്ഷമാണ് . കാടിനോട് ചേർന്നു കിടക്കുന്ന പ്രദേശമായതുകൊണ്ട് അധികാരികൾ തങ്ങളെ മാറ്റിനിർത്തുകയാണെന്നും നാട്ടുകാർ പറയുന്നു. രണ്ടുമാസങ്ങൾക്കു മുമ്പാണ് വൈത്തിരി തളിമലയിൽ മധ്യവയസ്കനു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത് , തുടർന്നുള്ള മിക്ക ദിവസങ്ങളിലും പ്രദേശത്ത് ആനശല്യം രൂക്ഷമാണ് .
കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ കൂട്ടംതെറ്റി പലയിടങ്ങളിലായി സഞ്ചരിക്കുന്നതോടെ പ്രദേശത്തെ തോട്ടങ്ങളിലെ തെങ്ങ്, കമുങ്ങ്, വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾ തള്ളിയിട്ട് നശിപ്പിക്കുന്നു ഇതോടെ ,സ്വന്തമായി ഭൂമിയുള്ളവന് പോലും കാർഷിക വിളകൾ നട്ടുപിടിപ്പിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു . വൈത്തിരിയിലെ ചാരിറ്റി ,തളിമല ,തൈലക്കുന്ന് അടക്കമുള്ള പ്രദേശത്തോടൊപ്പം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ആനശല്യം രൂക്ഷമാണ് .കാട്ടാനശല്യത്തിൽ ആളുകൾ പൊറുതിമുട്ടിയിരിക്കുമ്പോഴും ,അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ലെന്നും , ബന്തെപ്പെട്ട ഉദ്യോഗസ്ഥർ പ്രദേശത്തെ കാട്ടാന ഭീതയകറ്റി സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ജനങ്ങളുടെ ആവിശ്യം