ഏക സിവിൽ കോഡ് ദേശീയ സെമിനാർ ഇന്ന്

കോഴിക്കോട്:ഏക സിവിൽ കോഡിന്റെ മറവിൽ രാജ്യത്തെ മതപരമായി വേർതിരിക്കുന്ന ബിജെപി സർക്കാരിന്റെ വർഗീയ അജണ്ടയ്ക്കെതിരെ ശനിയാഴ്ച സെമിനാർ ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതാവകാശങ്ങൾ നിഷേധിക്കുന്ന മത കോഡ് നടപ്പാക്കരുതെന്നാവിശ്യപെട്ടാണ്സെമിനാർ .കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച ആശങ്ക ശക്തിപ്പെട്ടിരിക്കെ ഈ വിഷയത്തില്‍ ആദ്യത്തെ ദേശീയ സെമിനാര്‍ ഇന്നു കോഴിക്കോട്ട്. വിവിധ രാഷ്ട്രീയ കക്ഷികള്‍ക്കു വിഷയത്തില്‍ വ്യക്തമായ നിലപാടു സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സി പി എം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാര്‍ ശ്രദ്ധേയമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന ആദ്യ ജനകീയ പരിപാടിയില്‍ സ്വപ്‌ന നഗരിയില്‍ വന്‍ ജനാവലിയാണു പങ്കെടുക്കുക. മുസ്‌ലിം, ക്രിസ്ത്യന്‍, ദലിത് സംഘടാ നേതാക്കള്‍ സെമിനാറില്‍ സംബന്ധിക്കും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാര്‍ ഉദ്ഘാടം ചെയ്യും. സെമിനാര്‍ പ്രഖ്യാപിച്ചതുമുതല്‍ വിവിധ വിവാദങ്ങള്‍ ഉയര്‍ന്നു വന്നു . സെമിനാറില്‍ എല്‍ ഡി എഫിലെ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എളമരം കരീം, ഇ കെ വിജയന്‍, ജോസ് കെ മാണി, ശ്രേയാംസ് കുമാര്‍, പ്രഫ. എ പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ സംഘടനകൾ അണിനിരക്കും കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മുസ്‌ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതോടെ സെമിനാര്‍ ചര്‍ച്ചയായി. പങ്കെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേര്‍ന്നശേഷം ലീഗ് പങ്കെടുക്കില്ലെന്നു തീരുമാനിച്ചു. കോണ്‍ഗ്രസ്സിന്റെ ശക്തമായ സമ്മര്‍ദ്ദത്തിനു ലീഗ് വഴങ്ങുകയായിരുന്നുവെന്നു വിലയിരുത്തപ്പെട്ടു.