ചന്ദ്രയാന്‍- 3 മൂന്നാം ഭ്രമണപഥത്തിലേക്ക് കടന്നതായി ഐഎസ്‌ആര്‍ഒ; അടുത്ത ഘട്ടം ഇന്ന് ഉച്ചയോടെ

ചെന്നൈ : ജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 പേടകം മൂന്നാം ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്നതായി ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.

അടുത്ത ഘട്ടം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ നടക്കുമെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. അഞ്ച് ഘട്ടങ്ങളിലായി ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ വരെ അകലത്തില്‍ എത്തിച്ചതിന് ശേഷമായിരിക്കും ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പേടകം കടക്കുക.

ചന്ദ്രോപരിതലത്തില്‍ 100 കിലോമീറ്റര്‍ മുകളില്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തിലെത്തുന്ന പേടകം ഇതിന് ശേഷം വേഗത കുറയ്‌ക്കും. പിന്നീട് പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് വേര്‍പെടുന്ന ലാൻഡര്‍ ത്രസ്റ്റര്‍ എഞ്ചിൻ ഉപയോഗിച്ച്‌ താഴേക്ക് ഇറങ്ങും. ഈ മാസം 31-നോ അല്ലെങ്കില്‍ ഓഗസ്റ്റ് ഒന്നിനോ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് ലാൻഡര്‍ വേര്‍പെടുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തില്‍ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് ഐഎസ്‌ആര്‍ഒയുടെ വിലയിരുത്തല്‍