ജര്‍മനിയില്‍ ഒരു വലിയ അവസരമാണ് ഇപ്പോള്‍ നിങ്ങളെ തേടി എത്തിയിരിക്കുന്നത്.

തിരുവനന്തപുരം: നിങ്ങള്‍ നഴ്സിംഗ് പൂര്‍ത്തിയാക്കിയ വ്യക്തി ആണോ. വിദേശത്ത് ജോലി ചെയ്യാൻ ആണോ ആഗ്രഹം എങ്കില്‍ ഈ അവസരം ഒരിക്കലും പാഴാക്കരുത്.

ജര്‍മനിയില്‍ ഒരു വലിയ അവസരമാണ് ഇപ്പോള്‍ നിങ്ങളെ തേടി എത്തിയിരിക്കുന്നത്. 300 പേരെയാണ് നിയമിക്കുന്നത്. നോര്‍ക്ക റൂട്സ്, ജര്‍മൻ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജൻസി, ജര്‍മൻ ഏജൻറല്‍ ഏജൻസി ഫോര്‍ ഇൻറര്‍നാഷനല്‍ കോ-ഓപ്പറേഷൻ എന്നിവ നടത്തുന്ന ‘ട്രിപ്പിള്‍ വിൻ’ പദ്ധതി പ്രകാരമാണ് റിക്രൂട്ട്മെന്റ്.

അപേക്ഷയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ അഭിമുഖം നടത്തിയാണ് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.ജനറല്‍ / ബിഎസ്സി നഴ്സിങ്, ജനറല്‍ നഴ്സിങ്ങുകാര്‍ക്കും അപേക്ഷിക്കാം. 3 വര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ ആയിരിക്കണം. മറ്റുള്ളവര്‍ക്കു പരിചയം നിര്‍ബന്ധമില്ല. പ്രായപരിധി 39 വയസ്സ് വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുവാൻ ചുവടെ നല്‍കിയിരിക്കുന്ന നമ്ബറിലേക്ക് മിസ്ഡ് കോള്‍ ചെയ്യൂ. (ഇന്ത്യ-18004253939, വിദേശം- +918802012345.