സംസ്ഥാനത്ത് പത്ത് മദ്യഷോപ്പുകള്‍ കൂടി തുറന്നു:

സംസ്ഥാനത്തുത്ത് പത്ത് മദ്യഷോപ്പുകള്‍ കൂടി തുറന്നു. ബിവറേജസ് കോര്‍പറേഷൻ അഞ്ചും കണ്‍സ്യൂമര്‍ഫെഡ് അഞ്ചും വീതമാണ് തുറന്നത്.

ഈ വര്‍ഷം ഇനി 15 ഷോപ്പുകള്‍ കൂടി തുറക്കും. ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ കാലത്തെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷോപ്പുകള്‍ പുനഃസ്ഥാപിക്കാനും ബിവറേജസ് കോര്‍പറേഷൻ ശുപാര്‍ശ ചെയ്ത 175 പുതിയ ഷോപ്പുകള്‍ ആവശ്യാനുസരണം തുടങ്ങാനും 2022 മേയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമാണു നടപടി.

ഈ വര്‍ഷം നാല്‍പതോളം ബാറുകള്‍ക്കും ലൈസൻസ് നല്‍കി. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂര്‍, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ ബവ്കോയും പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്ബൂരി, കോഴിക്കോട് ബാലുശ്ശേരി എന്നിവിടങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡുമാണു പൂട്ടിപ്പോയ ഷോപ്പുകള്‍ തുറന്നത്.