നിയന്ത്രണം വിട്ട പിക് അപ്പ് വാന്‍ മറിഞ്ഞ് യുവാവിന് പരുക്ക്

പത്തനംതിട്ട : അടൂരില്‍ നിയന്ത്രണം വിട്ട പിക് അപ്പ് വാൻ മറിഞ്ഞ് യുവാവിന് പരുക്ക്. കൈപ്പറ്റൂര്‍ സ്വദേശി നൗഫലിലാണ് പരുക്കേറ്റത്.

ഇന്ന് രാവിലെ മരുത മുട് പള്ളിക്ക് സമീപമായിരുന്നു അപകടം. പിക് അപ് വാനില്‍ കുടുങ്ങിയ നൗഫലിനെ അടൂര്‍ ഫയര്‍ഫോഴ്സ് എത്തി വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.

തലയ്ക്ക് പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.