വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷോള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.

അങ്കമാലി : വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷോള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.

അങ്കമാലി എടക്കുന്ന് ആമ്ബലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ധ(10)നാണ് മരിച്ചത്. തിങ്കളാഴ്ച (24.07.2023) വൈകിട്ടാണ് സംഭവം. പാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കുട്ടിയെ മുറിയില്‍ ഷോള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍   കാണുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.