ലഹരി കണ്ടെത്താന്‍ കേരള പോലീസ്‍ ഡ്രോണ്‍ പരിശോധന തുടങ്ങി

തിരുവനന്തപുരം: ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും.

45 പോലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് പോലീസിന്റെ ഡ്രോണ്‍ കൈകാര്യം ചെയ്യുന്നത്. സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഐ.ജി. പി. പ്രകാശാണ് സംസ്ഥാനതല മേല്‍നോട്ടം വഹിക്കുന്നത്.