കേരളം ഉള്‍പ്പടെ ഒമ്ബത് സംസ്ഥാനങ്ങളില്‍ നിപയുടെ സാന്നിധ്യം കണ്ടെത്തി;

ന്യൂഡൽഹി : രാജ്യത്തെ ഒമ്ബത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

കേരളം തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയത്.

കേരളത്തിലെ കോഴിക്കോട് ജില്ലയിലും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് രാജ്യവ്യാപകമായി സര്‍വേ നടത്താൻ തീരുമാനിച്ചതെന്ന് ഐ സി എം ആര്‍ -എൻ ഐ വി ഡയറക്ടര്‍ ഇൻ-ചാര്‍ജ് ഡോ. ഷീലാ ഗോഡ്‌ബോള്‍ പറഞ്ഞു.