കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മലയാളികള്‍ കുടിച്ചത് 31,912 കോടിയുടെ വിദേശമദ്യം.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മലയാളികള്‍ കുടിച്ചത് 31,912 കോടിയുടെ വിദേശമദ്യം. അളവ് നോക്കിയാല്‍ 41,68,60,913 ലിറ്റര്‍.
കൊച്ചി : പ്രതിദിനം 50 കോടിയോളം രൂപ വിലവരുന്ന ആറു ലക്ഷം ലിറ്റര്‍ മദ്യമാണ് മലയാളികള്‍ അകത്താക്കുന്നത്. 3051കോടി വിലവരുന്ന 16,67,23,621 ലിറ്റര്‍ ബിയറും വൈനും ഈ കാലയളവില്‍ വിറ്റുപോയി. പ്രതിദിനം കുടിച്ചുതീര്‍ക്കുന്നത് 4.36 കോടി വിലവരുന്ന 2,38,189 ലിറ്റര്‍ ബിയറും വൈനും. സംസ്ഥാന സര്‍ക്കാരിന് ഈ കാലയളവില്‍ നികുതി ഇനത്തില്‍ മാത്രം ബെവ്‌കോ നല്‍കിയത് 24,539.72കോടി രൂപ.