കുവൈത്തിൽ ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്

കുവൈറ്റ് : വെ​ള്ളി​യാ​ഴ്ച പ​ര​മാ​വ​ധി താ​പ​നി​ല 46 മു​ത​ൽ 48 ഡി​ഗ്രി വ​രെ​യാ​കു​മെ​ന്നും രാ​ത്രി​യി​ൽ 32-35 ഡി​ഗ്രി വ​രെ താ​ഴു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. ശ​നി​യാ​ഴ്ച പ​ക​ൽ സ​മ​യ​ത്ത് ചൂ​ട് 47-49 ഡി​ഗ്രി​യി​ൽ എ​ത്തു​മെ​ന്നും രാ​ത്രി 32-33 ഡി​ഗ്രി​യി​ലേ​ക്ക് താ​ഴു​മെ​ന്നും അ​ൽ ബ്ലൂ​ഷി കൂ​ട്ടി​ച്ചേ​ർ​ത്തു.ചൂ​ടു​ള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ്, തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് എ​ന്നി​വ ശ​ക്തി​പ്രാ​പി​ക്കും.കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും കു​വൈ​ത്ത് കാ​ലാ​വ​സ്ഥ വ​കു​പ്പ് മ​റൈ​ൻ പ്ര​വ​ച​ന വി​ഭാ​ഗം മേ​ധാ​വി യാ​സ​ർ അ​ൽ ബ്ലൗ​ഷി പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് മി​ർ​സാം സീ​സ​ണി​ന് തു​ട​ക്ക​മാ​കും. വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ പു​തി​യ ഘ​ട്ട​മാ​ണി​തെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് മി​ർ​സാം സീ​സ​ണി​ന്റെ സ​വി​ശേ​ഷ​ത. ഈ ​ഘ​ട്ട​ത്തി​ൽ ചൂ​ട് അ​തി​ന്റെ ഏ​റ്റ​വും തീ​വ്ര​മാ​യ ഉ​യ​ർ​ച്ച​യി​ലെ​ത്തും.