യു.എസില്‍ പോലീസ് വാഹനമിടിച്ച്‌ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയ്ക്ക്, മരണാനന്തര ബഹുമതിയായി ബിരുദം

വാഷിംഗ്ടണ്‍: യു.എസില്‍ പോലീസ് വാഹനമിടിച്ച്‌ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാന്‍വി കന്ദുലയ്ക്ക മരണാനന്തര ബഹുമതിയായി ബിരുദം. ജാന്‍വി പഠിച്ചിരുന്ന സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്തീസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി കാമ്ബസ് ആണ് ഈ തീരുമാനമെടുത്തത്. 23കാരിയായ ജാന്‍വിക്ക് വേണ്ടി കുടുംബത്തിന് ബിരുദം സമ്മാനിക്കും. കാമ്ബസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ ജാന്‍വി ജനുവരിയിലാണ് കൊല്ലപ്പെട്ടത്. ജാന്‍വിയോടുള്ള ഐക്യദാര്‍ഢ്യമാണിതെന്നും ഈ ദുരന്തം യൂണിവേഴ്‌സിറ്റിയിലെ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ബാധിച്ചുവെന്നും ചാന്‍സലര്‍ പറഞ്ഞൂ് ജാന്‍വിക്ക് നീതി ഉറപ്പാക്കേണ്ടത് യൂണിവേഴ്‌സിറ്റിയുടെ ഉത്തരവാദിത്തമാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ചാന്‍സലര്‍ പറഞ്ഞു. മാനസിക പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യൂണിവേഴ്‌സിറ്റി ഹെല്‍പ്പ്‌ലൈന്‍ നമ്ബറും ഏര്‍പ്പെടുത്തി.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാന്‍വി 2021ല്‍ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗാമായാണ് ബംഗലൂരുവില്‍ നിന്ന് യു. എസില്‍ എത്തിയത്. ഇക്കഴിഞ്ഞ ജനുവരി 23ന് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പോലീസ് വാഹനമിടിച്ച്‌ ജാന്‍വി മരണമടഞ്ഞത്. കെവിന്‍ ദവെ എന്ന ഓഫീസറായിരുന്നു വാഹനമോടിച്ചിരുന്നത്. 119 കിലോമീറ്റര്‍ വേഗതയില്‍ വന്ന കാറിടിച്ച്‌ ജാന്‍വി 100 അടിയോളം തെറിച്ചുപോയിരുന്നു.