അരിമുളയില്‍ യുവാവ് ആത്മഹത്യ ചെയ്തത് ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമെന്ന് സംശയം
വയനാട്: അരിമുളയില്‍ യുവാവ് ആത്മഹത്യ ചെയ്തത് ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജാണ് ജീവനൊടുക്കിയത്. അജ്ഞാത നമ്പറില്‍നിന്ന് ചില സന്ദേശങ്ങളും ചിത്രങ്ങളും അജയരാജിന്റെ സുഹൃത്തിന്റെ ഫോണിലേക്ക് വന്നതായാണ് സൂചന. മരിച്ചയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതില്‍നിന്നാണ്. അജയരാജ് 5000 രൂപ ഓണ്‍ലൈന്‍ വായ്പ എടുത്തിരുന്നതായുള്ള സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ ഫോണിലേക്ക് വന്ന സന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അജയരാജിന്റെ മരണശേഷം പോലീസ് ഈ അജ്ഞാത നമ്പറിലേക്ക് ചാറ്റ് ചെയ്തപ്പോഴാണ് വായ്പയെടുത്തതായുള്ള സന്ദേശം ലഭിക്കുന്നത്. ഇതോടെ ഇയാള്‍ മരിച്ചതായി പോലീസ് അറിയിച്ചു. അതോടെ അപ്പുറത്തെയാള്‍ പൊട്ടിച്ചിരിക്കുന്ന വിധത്തില്‍ സന്ദേശമയക്കുകയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് സന്ദേശങ്ങള്‍ വന്നത്. മോശം പദപ്രയോഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
അതിനിടെ അജയരാജന്റെ ഒരു സുഹൃത്തിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും എത്തിയതായും വിവരമുണ്ട്. അതിനു പിന്നാലെയാണ് തൂങ്ങിമരിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇയാളുടെ ഫോണും പോലീസ് കസ്റ്റഡിയിലാണ്. അജയരാജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു പിന്നാലെ സംസ്കരിച്ചു.