മരണം കൊണ്ട് മകളോട് പകവീട്ടിയവർ

മനുഷ്യരും മൃഗങ്ങളും അല്ലാത്ത ശിഖണ്ഡികളും ഒപ്പമുണ്ട്

[0:37 pm, 20/02/2024] T V Puram Raju: മാന്യമായ തട്ടിപ്പ് നടത്താൻ ഏറ്റവും എളുപ്പം ഉള്ള ഏർപ്പാട് ദൈവ കാര്യം ആയി മാറിയിട്ടുണ്ട്. ദൈവത്തിൻറെ പേര് പറഞ്ഞു ഏതു വിശ്വാസിയെ വേണമെങ്കിലും വലയിൽ വീഴിക്കാം. അമ്പലങ്ങളുടെയും പള്ളികളുടെയും ഒക്കെ തണലിൽ നടക്കുന്നതെല്ലാം തട്ടിപ്പാണ് എന്ന വസ്തുതയാണ് ഓരോ സംഭവവും പുറത്തുകൊണ്ടുവരുന്നത്. ശബരിമലയിൽ സ്വാമി അയ്യപ്പൻറെ പേരിൽ സ്ഥിരം അഴിമതിയും കയ്യിട്ടുവാരലും ആയപ്പോൾ ആണ് ഹൈക്കോടതി അവിടുത്തെ നിയന്ത്രണം ഏറ്റെടുത്തത്. ഏതാണ്ട് ഇതുപോലെയുള്ള അനുഭവങ്ങൾ ഗുരുവായൂർ അമ്പലത്തിലും ഉണ്ടായി: അമ്പലങ്ങളിൽ മാത്രമല്ല ക്രിസ്തീയ ദേവാലയങ്ങളിലും മുസ്ലിം ആരാധനാലയങ്ങളിലും വലിയ വ്യത്യാസമില്ലാതെ ഇതൊക്കെ തന്നെയാണ് നടന്നുവരുന്നത്. സഹികെടുമ്പോൾ ആരെങ്കിലും കേസുമായി…
[4:34 pm, 20/02/2024] T V Puram Raju: മരണം കൊണ്ട് മകളോട് പകവീട്ടിയവർ

മനുഷ്യരും മൃഗങ്ങളും അല്ലാത്ത ശിഖണ്ഡികളും ഒപ്പമുണ്ട്
…………………

ഇത് ഒരു പഴങ്കഥയാണ് ‘ മക്കളോട് വൈരാഗ്യം നിറഞ്ഞ ഒരു കാരണവർ പകരം വീഴ്ത്തിയ കഥ. രോഗശയ്യയിൽ കിടന്ന കാരണവർ മക്കൾ അരുവിലെത്തിയപ്പോൾ അവരോട് ഒരു സഹായം ചോദിച്ചു. മക്കളെ അപ്പൻറെ കാലു രണ്ടും വല്ലാതെ വേദനിക്കുന്നു. ഒരു തുണി കൊണ്ടോ മറ്റോ കാലു രണ്ടും ഉയർത്തി കെട്ടി വയ്ക്കാമോ ? മക്കൾ അത് അനുസരിച്ചു. അടുത്ത ദിവസം മക്കൾ അപ്പൻറെ അരികിലെത്തിയപ്പോൾ അപ്പൻ ഏറെ നേരം മുൻപേ മരിച്ചു കഴിഞ്ഞിരുന്നു. മക്കൾ കാലിന്റെ കെട്ടഴിച്ച് കഴിഞ്ഞപ്പോൾ കാല് നേരെയാകുന്നില്ല മരിച്ചു മരവിച്ച ശരീരം L എന്ന ഇംഗ്ലീഷ് അക്ഷരം പോലെ പോലെ കിടക്കുന്നു.

അപ്പനെ നിവർത്തി കിടത്താൻ കഴിയുന്നില്ല. ശവപ്പെട്ടിയിലും കിടത്താൻ പറ്റാത്ത സ്ഥിതി’ പരിഭ്രാന്തരായ മക്കൾ ഒടുവിൽ എങ്ങനെയൊക്കെയോ അപ്പന്റെ മൃതശരീരം കട്ടിലിൽ ഇരുവശത്തും താങ്ങുവെച്ചു കിടത്തി അങ്ങനെ മരണസമയത്തും മക്കളോട് പക വീട്ടി അപ്പന്റെ മാനസികാവസ്ഥയുള്ള ആൾക്കാർ നമുക്കിടയിൽ ഇപ്പോഴും ഉണ്ട് എന്ന തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് ഉണ്ടായ ഒരു സംഭവം

കൊല്ലം പാവുമ്പ എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ബിന്ദുവും കഴിഞ്ഞദിവസം ഒരുമിച്ച് ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യക്ക് കാരണമായത് അവരുടെ ഏക മകൾ തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്തു എന്നതാണ്. പ്രായപൂർത്തിയായ ഏത് പിതാവിൻറെ മകളും ആരോടൊപ്പം ശേഷകാലം ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ മകൾക്ക് തന്നെ ഉള്ളതാണ് ഇത് ഭരണഘടനാപരമായി ഇന്ത്യയിലെ ഓരോ പൗരനും അനുവദിച്ചു കിട്ടിയിട്ടുള്ള അവകാശമാണ് ‘

ഈ പറയുന്നതൊക്കെ നിയമപരമായ കാര്യങ്ങൾ ഇവിടെ അതൊന്നും അല്ല വിഷയം ‘ ഉണ്ണികൃഷ്ണപിള്ളയുടെയും ഭാര്യ ബിന്ദുവിന്റെയും മകൾ ഭാവി ഭർത്താവായി കണ്ടെത്തിയത് ഒരു താഴ്ന്ന ജാതിക്കാരനെ ആയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു എന്നതല്ല അച്ഛനെയും അമ്മയെയും ബാധിച്ച രോഗം. മകൾ താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളെ ഭർത്താവായി കണ്ടെത്തി എന്നതാണ് ആ മാതാപിതാക്കൾക്ക് മുന്നിലെ ഏറ്റവും വലിയ അപരാധം ഒരു മകൾ മാത്രമുള്ള ആ ദമ്പതികൾക്ക് ഇത് മാനസികമായി ആഘാതം ഉണ്ടാക്കിയിരിക്കാം. എന്നാൽ ഇതിൻറെ പേരിൽ ആ മാതാപിതാക്കൾ ചെയ്ത പ്രവർത്തിയാണ് മനുഷ്യത്വത്തിന് നിരക്കാത്തതായി നമുക്ക് കാണുവാൻ കഴിയുക. വിവാഹിതയായി കടന്നുപോയ പെൺകുട്ടിയുടെ മാതാപിതാക്കൾ ആത്മഹത്യയ്ക്ക് മുൻപ് ഒരു മരണക്കുറിപ്പ് എഴുതിവച്ചു. ആ കുറിപ്പിലെ വാചകം ഇങ്ങനെ ആയിരുന്നു. ഒരു കാരണവശാലും ഞങ്ങളുടെ മൃതദേഹം മകളെ കാണിക്കരുത്’ ഇതിൽപരം ക്രൂരമായപ്രവർത്തി ആർക്കാണ് ചെയ്യാൻ കഴിയുക

മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ അനുസരിച്ചാണെങ്കിൽ പെൺകുട്ടി നായർ സമുദായത്തിൽ ജനിച്ച ആളും ഭർത്താവായി സ്വീകരിച്ച ആൾ പുലയ സമുദായത്തിൽ ജനിച്ച ആളും ആയിരുന്നു. മകളുടെ ഭാവി ജീവിതത്തെ ഓർത്ത് ആശങ്കപ്പെടുകയും നല്ല ജീവിതത്തിനായി ആയുഷ്ക്കാലം മുഴുവൻ പരിശ്രമിക്കുകയും ചെയ്യുക എന്നത് സാധാരണ മാതാപിതാക്കളുടെ പ്രവർത്തിയാണ് ‘ ഇവിടെ ഒരേ ഒരു മകൾ മാത്രമുള്ള ദമ്പതികൾ മരണം കൊണ്ട് മകളോട് അടങ്ങാത്ത പക വീട്ടിൽ എന്നതാണ് ശ്രദ്ധേയമായ കാര്യം

നവോത്ഥാനത്തിന്റെയും പുരോഗമനത്തിന്റെയും പരിഷ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഒക്കെ വലിപ്പം പറഞ്ഞുകൊണ്ട് പുരപ്പുറത്ത് കയറിയിരിക്കുന്ന മലയാളി ഇപ്പോഴും അന്ധകാരത്തിൽ കിടക്കുന്ന ജാതി ഭൃഷ്ടിന്റെയും അയിത്തത്തിന്റെയും വിവേചനത്തിന്റെയും വേലിക്കെട്ടുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ മാതാപിതാക്കളുടെ മകളോടുള്ള പകവീട്ടൽ. മലയാളി മറക്കണം എന്ന് പ്രബുദ്ധ സമൂഹം ആഗ്രഹിക്കുന്ന ചാതുർവർണ്യ സംസ്കൃതിയുടെയുംജാതി ഭീകരതയുടെയും ഉറഞ്ഞു തുള്ളുന്ന കോമരങ്ങൾ ഇടയ്ക്കിടെ വാളും ചിലമ്പും നമുക്കിടയിൽ എത്തുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. സാമുദായിക സാംസ്കാരിക വലിപ്പങ്ങളുടെ പുറം വസ്ത്രങ്ങൾക്കുള്ളിൽ ചീഞ്ഞുനാറുന്ന സദാചാരബോധം ചിലരിൽ ഭ്രാന്തമായ അഭിനിവേശം ഉണ്ടാക്കും എന്ന് നാം കണ്ടിട്ടുള്ളതാണ്. തങ്ങൾ താലോലിച്ചും ഓമനച്ചും വളർത്തിയ സ്വന്തം ജീവിതം തന്നെ മകളുടെ ഭാവിക്കായി നീക്കിവെച്ച ഒരു അച്ഛനും അമ്മയും എല്ലാമെല്ലാം എന്ന് കരുതിയ മകളെ മനസ്സിൻറെ ആഴങ്ങളിൽ ഉറഞ്ഞുകൂടി കിടക്കുന്ന അഴുക്ക് ഒഴുകിയെത്തിയതിന്റെ പേരിൽ ജാതീയതയുടെ വിവേചന ബോധം മനസ്സിൽ പെരുമ്പാമ്പിനെ പോലെ പണമുയർത്തി തങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തി യാണെങ്കിൽ പോലും മകളെ ജീവിക്കാൻ അനുവദിക്കില്ല എന്ന് തീരുമാനമെടുക്കുന്ന സമനില തെറ്റിയ ഏതോ പഴയ തലമുറയുടെ അനന്തരാവകാശിപ്പട്ടമാണ് കൊല്ലത്ത് ദമ്പതികൾക്ക് ലഭിച്ചിട്ടുള്ളത്

കുറച്ചുകാലം മുമ്പാണ് കോട്ടയത്ത് ഇതേ പോലെ തന്നെ ഒരു പിന്നോക്ക ജാതിക്കാരൻ മകളെ ഭാര്യയായി സ്വീകരിച്ചു എന്നതിൻറെ പേരിൽ ആ പാവം ദളിത് യുവാവിനെ മകളുടെ അച്ഛനമ്മമാർ ചേർന്ന് കൊലപ്പെടുത്തിയത്. കെവിൻ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്

സവർണ്ണ മേധാവിത്വത്തിന്റെ ചെങ്കോലും കിരീടവും ഇല്ലായ്മ ചെയ്യാൻ കേരളക്കരയിൽ ജന്മമെടുത്തത് പോലെ മഹാരഥന്മാർ മറ്റൊരിടത്തും ജന്മം എടുത്തിട്ടില്ല. ശ്രീനാരായണഗുരുവും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും എന്ന് വേണ്ട മന്നത്ത് പത്മനാഭൻ വരെ ജാതീയതയുടെ അതിരടയാളങ്ങളെ പിഴുതെറിയാൻ സമരം നടത്തിയവരാണ്. അവരുടെ സമരകാലവും കഴിഞ്ഞ് നൂറ്റാണ്ട് പിന്നിട്ടിട്ടും നാം ഇപ്പോഴും കാത്തുനിൽക്കുന്നത് പഴയ ബസ് സ്റ്റോപ്പിൽ പഴയ വണ്ടിയും കാത്ത് തന്നെയാണ് ‘ ഇവിടെ നാം ഓർമ്മിച്ചെടുക്കേണ്ട ചില ചരിത്ര സംഭവങ്ങൾ കൂടി ഉണ്ട്. മനുഷ്യന് ഓരോരുത്തർക്കും ഓരോ തരത്തിലുള്ള മാനസികാവസ്ഥയും ചിന്തയും ശൈലിയും ഒക്കെയാണ് ‘ സ്വതന്ത്രനും സ്വാശ്രയനും ആയി ഒരാൾ മാറിക്കഴിഞ്ഞാൽ അയാൾ തൻറെ താൽപര്യങ്ങളെ സ്വന്തം കാര്യങ്ങളിലേക്ക് ഒതുക്കി നിർത്തും. അതേസമയം ചുറ്റും വിലക്കുകളും ദുസ്വാതന്ത്ര്യവും ജീവിതത്തിന് വരെ പ്രതിസന്ധിയും ഉണ്ടെങ്കിൽ ഇവയ്ക്കെതിരായ ചെറിയ നീക്കങ്ങൾക്കും പതുങ്ങിയ മുദ്രാവാക്യങ്ങൾക്കും ഒപ്പം കൂടാൻ മനുഷ്യൻ തയ്യാറാകുന്നു സ്വാതന്ത്ര്യാനന്തരം രാജ്യത്ത് എന്നപോലെ തന്നെ കേരളവും എല്ലാ കാര്യങ്ങളിലും വളരെയധികം മുന്നോട്ടു കുതിച്ചു. സഹവർത്തിത്വവും സഹകരണവും ഇല്ലാതെ ഓരോരുത്തർക്കും സ്വന്തം കാലിൽ നിൽക്കാമെന്ന് സാമൂഹ്യ സാഹചര്യവും വന്നപ്പോൾ എൻറെ താൽപര്യങ്ങൾ എന്റേത് മാത്രം എന്ന സ്ഥിതിയിലേക്ക് എത്തി. മകളെ വളർത്തി വലുതാക്കിയത് അവളുടെ ഇഷ്ടാനുസരണം ജീവിക്കാൻ അല്ല എന്നും എൻറെ കുടുംബ മഹത്വവും എൻറെ അന്തസ്സും എൻറെ താല്പര്യങ്ങളും അനുസരിച്ചാണ് എൻറെ മകൾ ജീവിക്കേണ്ടത് എന്ന തീരുമാനത്തിലേക്ക് ഒരാൾ കടന്നു എത്തുമ്പോൾ അയാളിൽ സ്വാഭാവികമായും അഹംഭാവം നിറഞ്ഞു നിന്നിരിക്കണം. ഈ അഹംഭാവത്തിന്റെ ഉറവിടം എന്ന് പറയുന്നത് ഒരു പരിധി വരെ സ്വന്തം നിലയിൽ നിൽക്കാൻ കഴിയുന്നു എന്ന അവസ്ഥ തന്നെയാണ് ‘ ഞാൻ ഞാനായി മാറി എന്നും എൻറെ മകൾ എന്നെ അനുസരിക്കുകയാണ് വേണ്ടത് എന്നും ഉള്ള ഒരു ധാരണ അച്ഛൻറെ മനസ്സിൽ നിറഞ്ഞു കിടക്കുന്നു എന്നത് മറ്റൊരു വസ്തുത

ശരിക്കും തെറ്റിനും അതിൻറെ തായ നിശ്ചിത സ്വഭാവവും രൂപവും ഉണ്ട്. തന്റെ മകൾ എന്നത് ശരിയാണ് ‘ തന്റെ മകൾ വളർന്നു എന്നതും താനാണ് വളർത്തിയത് എന്നതും മറ്റൊരു ശരിയാണ് ‘ എന്നാൽ താൻ വളർത്തിയ മകൾ താൻ തന്നെ തീരുമാനിക്കുന്ന ആളോടൊപ്പം കുടുംബജീവിതത്തിലേക്ക് നീങ്ങണം എന്ന വാശി തെറ്റിന്റെ ഭാഗമാണ് ‘ ഇത് തിരിച്ചറിയപ്പെടാൻ കഴിയാത്ത ഒരു സാഹചര്യം മാതാപിതാക്കളിൽ ഉണ്ടാകുമ്പോൾ ആ മനസ്സുകളിൽ സ്വന്തം മകളുടെ രൂപം പോലും ശത്രുവിന്റെ രൂപമായി മാറും. ഈ മാറ്റമാണ് ഏതു വിധത്തിലും ശത്രുവിന്റെ ജീവിതത്തെ തകർക്കണം എന്ന ചിന്തയിലേക്ക് എത്തിക്കുക

ഇവിടെ മകൾ തങ്ങളുടെ അനുവാദം ഇല്ലാത്ത ഒരാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചു എന്ന കാരണത്തിന്റെ പേരിൽ അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു. തങ്ങളുടെ മൃതശരീരം മകളെ കാണിക്കരുത് എന്ന് കുറിപ്പ് എഴുതിവെച്ച അച്ഛൻ യഥാർത്ഥത്തിൽ പമ്പര വിഡ്ഢിയാണ് എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. മകൾ താഴ്ന്ന ജാതിക്കാരനെ ജീവിതപങ്കാളിയായി കണ്ടതിൽ ഉണ്ടായ പോരായ്മകളും അതുവഴി ഉണ്ടാകുന്ന ഭാവനയിൽ മാത്രം നിൽക്കുന്ന മാനഹാനിയും മറ്റും ചിന്തിച്ചു ചിന്തിച്ചു ആയിരിക്കണം ഒടുവിൽ അച്ഛനും അമ്മയും ആത്മഹത്യ എന്ന മാർഗത്തിലേക്ക് എത്തിച്ചേർന്നത് എത്തിച്ചേർന്നത്. ഇത്രയും ആലോചനയും പരിശോധനയും ഒക്കെ നടത്തി എങ്ങനെ ആത്മഹത്യ ചെയ്യണം എന്ന കാര്യത്തിൽ ഗഹനമായ ചിന്ത നടത്തി അതിനും സൗകര്യം ഒരുക്കിയ മാതാപിതാക്കൾ ഒരു കാര്യം മാത്രം മറന്നു പോയി. തങ്ങൾ ആത്മഹത്യ ചെയ്യുകയാണ് എന്നും ആത്മഹത്യ ചെയ്താൽ പിന്നെ മൃതശരീരം ആണ് എന്നും അത് ആരൊക്കെ കാണണം എന്ന് തീരുമാനിക്കാൻ അല്ലെങ്കിൽ ഇഷ്ടമില്ലാത്ത ഒരാൾ മൃതശരീരം കാണാൻ കടന്നുവന്നാൽ ആട്ടിയോടിക്കാൻ തങ്ങളുടെ ശരീരത്തിൽ ജീവൻ ഇല്ല എന്ന് പോലും മുൻകൂട്ടി കാണാൻ ഈ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല എന്നത് ഓർക്കുമ്പോൾ ഇവരുടെ ശരീരത്തിൽ കടന്നുകൂടിയ ജാതി പ്രേതത്തിന്റെ ഭീകരതയെ നാം തെറ്റായി കാണേണ്ടതില്ല

കഴിഞ്ഞതെല്ലാം കഴിഞ്ഞു. എന്നാൽ കേരളത്തിലെ പൊതുസമൂഹം എന്ന നിലയിൽ ജീവനോടെ ഇരിക്കുന്ന മലയാളികൾ ഇനിയെങ്കിലും കണ്ണുതുറക്കാൻ തയ്യാറാകണം. ഞാൻ ജനിച്ചു വീണപ്പോൾ എന്നെ ഒരു ജാതിയിൽ പെടുത്തിയത് എൻറെ അച്ഛനും അമ്മയും ആണ്. എൻറെ സമ്മതത്തോടുകൂടി അല്ല എൻറെ ജാതിയും മതവും തീരുമാനിക്കപ്പെട്ടത്. പിന്നീട് ഞാൻ വളർന്നു വലുതായപ്പോൾ അതിനെ നിഷേധിക്കാതെ കടന്നുപോയത് എനിക്ക് പ്രത്യേക ഗുണമോ ദോഷമോ ഉണ്ടാകാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയെ അംഗീകരിക്കുക എന്ന ഒറ്റക്കാരണം കൊണ്ടാണ് ‘ അങ്ങനെ സ്വന്തം പേരിനൊപ്പം ഒരു ജാതി പേരുകൂടി ചുമന്നു കൊണ്ടാണ് എന്നെപ്പോലെ ഓരോ മലയാളിയും കഴിയുന്നത്. ഏത് ജാതി ആയാലും മതമായാലും ജീവിതം തന്നെയാണ് പരമപ്രധാനം. നമ്മുടെ കേരളത്തിൽ ഒരിടത്തും കാണാത്ത വിധത്തിൽ ചില അജ്ഞാത ബന്ധങ്ങളും നിയന്ത്രണങ്ങളും ഇപ്പോഴും തുടർന്നുപോകുന്നുണ്ട്. ജാതിയെയും മതത്തെയും നിലനിർത്തി അതിൽ നിന്നും മുതലെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഒരു വശത്ത് ‘ തങ്ങൾക്കൊപ്പം നിൽക്കുന്നു എന്ന് പറഞ്ഞു രാഷ്ട്രീയ പാർട്ടികൾ വഴി നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്ന ജാതികളും മതങ്ങളും ‘ ഇതാണ് ഇപ്പോഴത്തെ കേരളത്തിൻറെ ശാപം. കൊല്ലത്ത് ആത്മഹത്യ ചെയ്ത ദമ്പതികളുടെ മകൾ ജീവിതപങ്കാളിയായി കണ്ടെത്തിയ യുവാവിനെമരണമടഞ്ഞ ദമ്പതികൾ എന്തൊക്കെയോ അയോഗ്യനായി കണ്ടെത്തി. ജാതിയിൽ തരംതാണവൻ എന്നതാണ് ആ കണ്ടെത്തൽ. അവൻ തീരുമാനിച്ചതല്ല അവൻറെ ജാതി എന്നത് അറിയാവുന്ന കാര്യമാണ്. അവനെ ഇഷ്ടപ്പെട്ട മകളുടെ മനസ്സും ശരീരവും അവന്റേതു പോലെ തന്നെ ആയതുകൊണ്ടാണ് ഇരു മനസ്സുകളും ഇഷ്ടത്തിലായത് എന്ന് ആത്മഹത്യ ചെയ്ത ദമ്പതികൾ കരുതേണ്ടതായിരുന്നു.

ഇവിടെ ഒരു ഗുണം ഉണ്ടായി . അവളുടെ പേരിൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. ഇതിന് പകരമായി മകളെയോ അവൾ സ്നേഹിച്ച പുലയ യുവാവിനെയോ എന്തെങ്കിലും തരത്തിൽ അപകട സ്ഥിതിയിൽ എത്തിച്ചിരുന്നു എങ്കിൽ അപ്പോൾ കേരളത്തിലെ ജാതി സദാചാരക്കാരും സോഷ്യലിസ്റ്റ് രാഷ്ട്രീയ ചിന്തകളും കൊടിയും വടിയും മുദ്രാവാക്യവും ഒക്കെയായി തെരുവിൽ ഇറങ്ങുമായിരുന്നു.