തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഇന്ത്യ മുന്നണി…
അരവിന്ദ് കെജ്രിവാള് അറസ്റ്റിലായതിനെ പിന്തുടര്ന്ന് ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറസ്റ്റിലായതിനെ പിന്തുടര്ന്ന് ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നു എന്ന് നേതാക്കള്‍ ആരോപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് മരവിപ്പിച്ചു കൂടാതെ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് എ എ പി. ഈ സാഹചര്യത്തിലാണ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.