പാലക്കാട്: ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം. അയിലൂരില്‍ അയിലൂര്‍ സ്വദേശി രമേഷ് (45) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. വീട് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുകുമ്പോഴാണ് നിലത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. അതെതുടർന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് കൊണ്ടുവന്നു തള്ളിയത്. പുലര്‍ച്ചെ ഇരുട്ടായിരുന്നതിനാല്‍ അപകടത്തിനുള്ള അവസരമൊരുങ്ങുകയായിരുന്നു. അയിലൂര്‍ സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.