എ കെ ആൻറണി പാക്കിസ്ഥാനിലേക്ക് പോകുമോ ?

സ്വന്തം മകനിൽ നിന്ന് കരണത്ത് അടികൊണ്ട് ആദർശ നേതാവ്.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അനിഷേധ്യരായ നേതാക്കന്മാർ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു ഇതിൽ കരുണാകരന്റെ മകൾ പത്മജ കോൺഗ്രസ് പാർട്ടിയെയും അതിൻറെ നേതാക്കളെയും പരസ്യമായി അധിക്ഷേപിച്ചില്ല. വലിയ ആദർശവാദിയായ എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണി

 അച്ഛനോട് എന്നവണ്ണം കോൺഗ്രസ് വിട്ട് വേറെ ഏതെങ്കിലും ഏർപ്പാട് നോക്കാൻ പറഞ്ഞിരിക്കുകയാണ് ആൻറണിയുടെ മകൻ വെറും നേതാവായ ആൻറണിയുടെ മകൻ അല്ല രാജ്യം ഭരിക്കുന്ന ബിജെപി എന്ന പാർട്ടിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അനിൽ ആൻറണി.

ആദർശത്തിന്റെ പുറം കുപ്പായം അണിഞ്ഞ് കോൺഗ്രസ് പാർട്ടിയിലെ ഒപ്പമുണ്ടായിരുന്ന എല്ലാ നേതാക്കളെയും പാര വെച്ച് സ്വന്തമായി സ്ഥാനമാനങ്ങൾ നേടിയെടുത്ത് ദേശീയ രാഷ്ട്രീയം വരെ കയ്യടക്കിയ ആളാണ് എ കെ ആൻറണി. ആന്റണി ഇപ്പോൾ കഴിഞ്ഞ കാലങ്ങളിൽ ചെയ്തുവെച്ച മഹാപാപങ്ങളുടെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതല്ലെങ്കിൽ കോൺഗ്രസ് പാർട്ടിയെ ജീവാത്മാവും പരമാത്മാവും ആയി കൊണ്ടുനടന്ന നേതാവും ആദർശത്തിന്റെ രൂപവും ഒക്കെയായ ആന്റണിയുടെ കുടുംബത്തിൽ നിന്ന് തന്നെ ഒന്നാന്തരം രാഷ്ട്രീയ ശത്രു എങ്ങനെ ഉണ്ടായി എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയായ എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണി കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് കോൺഗ്രസിനെതിരെ ഒരിക്കലും ഒരു എതിർ പാർട്ടിയിൽ പെട്ട ആളും പറയാത്ത കടുത്ത ഭാഷയിലുള്ള കോൺഗ്രസ് വിരോധം വെളിപ്പെടുത്തിയത്.

കോൺഗ്രസ് പാർട്ടിക്ക് ഇനി ഇന്ത്യ രാജ്യത്ത് രാഷ്ട്രീയ ഭാവി ഇല്ല എന്നും കോൺഗ്രസ് ഓഫീസുകൾ അടച്ചുപൂട്ടി വല്ല പാക്കിസ്ഥാനിലും പോയി അവിടുത്തെ പാർട്ടിയിൽ പ്രവർത്തനം നടത്തുന്നതാണ് കോൺഗ്രസ് നേതാക്കൾക്ക് നല്ലത് എന്ന അഭിപ്രായമാണ് അനിൽ ആൻറണി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.  ഇത്രയും ക്രൂരവും പൈശാചികവുംമായ ആയ ഒരു പ്രയോഗം കോൺഗ്രസിന്റെ എതിർചേരിയിലുള്ള ഒരു നേതാവും ഇതേവരെ പറഞ്ഞിട്ടില്ല എന്നതാണ് രസകരമായ 

കാര്യം.

പത്തനംതിട്ടയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന ആ

ന്റോ ആന്റണിക്ക് എതിരെയും അനിൽ ആന്റണിയും കരിനാക്ക് പ്രയോഗം നടത്തി പത്തനംതിട്ടയിൽ പരാജയം മണക്കുന്ന ആന്റോ ആൻറണി ജയിക്കാൻ വേണ്ടി തീവ്രവാദ സ്വഭാവമുള്ള ന്യൂനപക്ഷ സമുദായങ്ങളെ കയ്യിലെടുക്കാൻ ശ്രമിക്കുകയാണ് എന്നും ഇത്

 രാജ്യദ്രോഹ പ്രവർത്തനമാണെന്നും അത്തരത്തിൽ രാജ്യദ്രോഹിയായ ഒരു സ്ഥാനാർത്ഥിക്ക് ആരാണ് വോട്ട് കൊടുക്കുക എന്നും അനിൽ ആൻറണി വിശദീകരിച്ചു.

ഇന്ത്യയിലെ കോൺഗ്രസുകാർ ഇവിടം വിട്ടു പാകിസ്ഥാനിൽ പോകണം എന്ന് പറയുന്നത് പിതാവായ എ കെ ആൻറണിയെ കൂടി ഉദ്ദേശിച്ചാണോ എന്ന ചോദ്യത്തിന്, ‘എ കെ ആന്റണി പാർലമെൻററി രാഷ്ട്രീയം അവസാനിപ്പിച്ച ആളാണല്ലോ’ എന്നായിരുന്നു മറുപടി. കേരളത്തിൽ അടക്കം കോൺഗ്രസ് പാർട്ടിയെ നയിച്ചുകൊണ്ടിരിക്കുന്ന നേതാക്കളോട് എല്ലാം കൂടിയാണ് ഈ അഭിപ്രായം പറയുന്നത് എന്നായിരുന്നു അനിൽ ആൻറണിയുടെ വിശദീകരണം.

കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിൽ തുടങ്ങി, യൂത്ത് കോൺഗ്രസിലും, പിന്നീട് മൂത്ത കോൺഗ്രസിലും എല്ലാം നേതൃനിലയിൽ പ്രവർത്തിക്കുകയും കേരളത്തിൻറെ മുഖ്യമന്ത്രിയും പിന്നീട് കേന്ദ്രത്തിൽ മന്ത്രിമാരിൽ ഉന്നത പദവിയിൽപ്പെട്ട പ്രതിരോധ വകുപ്പ് മന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ തന്നെ രാജ്യത്തെ രണ്ടാമത്തെ നേതാവും ഒക്കെയായി വളർന്ന എ കെ ആൻറണിയാണ് സ്വന്തം കുടുംബത്തിൽ മകനിൽ നിന്ന് തന്നെ അന്തച്ഛിദ്രത്തിന്റെ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആറുപതിറ്റാണ്ടോളം നീണ്ടുനിന്ന ആൻറണി എന്ന നേതാവിന്റെ ആധിപത്യം നിരവധി സഹപ്രവർത്തകരുടെ ഭാവിയെ തകർക്കുന്ന വിധത്തിൽ ഉള്ളതായിരുന്നു. ആൻറണിയെ സംബന്ധിച്ചിടത്തോളം കരുണാകരൻ എന്ന രാഷ്ട്രീയ ചാണകേനെ വരെ മുട്ടുകുത്തിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിൻറെ കുതന്ത്രങ്ങളുടെ ആഴം വെളിപ്പെടുത്തുന്നതാണ്. ആൻറണി യഥാർത്ഥത്തിൽ വിയർപ്പൊഴുക്കാതെ പദവികൾ നേടിയെടുത്ത ആളാണ്. ആൻറണിയെക്കാൾ പാർട്ടി പദവികളിൽ ഇരുന്നുകൊണ്ട് പ്രസ്ഥാനത്തെ വലുതാക്കാൻ ഓടിനടന്ന വയലാർ രവി എം എ ജോൺ തുടങ്ങിയ പല നേതാക്കളും ആൻറണിയുടെ കുതന്ത്രങ്ങൾക്ക് വിധേയരായി താഴോട്ടു പോയവർ ആയിരുന്നു. ഈ പറയുന്ന നിരവധി നേതാക്കളുടെ ഭാവി തകർത്ത ആന്റണി എന്ന നേതാവിന്റെ മേൽ അവരുടെയെല്ലാം ശാപം ഇപ്പോൾ പതിക്കുന്നു എന്ന് വേണം മനസ്സിലാക്കുവാൻ.

കേരളത്തിലെയും ഇന്ത്യയിലെയും, കോൺഗ്രസിന്റെ നേതാക്കൾ അവരവരുടെ ഓഫീസുകൾ അടച്ചുപൂട്ടി പാക്കിസ്ഥാനിൽ പോയി രാഷ്ട്രീയം കളിക്കാൻ ഉപദേശിച്ച എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണിയുടെ വാക്കുകളെ ഏതുതരത്തിലാണ് ആൻറണി ഉൾക്കൊള്ളുന്നത് എന്ന് കണ്ടറിയാൻ കാത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. അനിൽ ആൻറണിയുടെ അഭിപ്രായപ്രകടനത്തിന് ശേഷം മാധ്യമങ്ങളെ 

കണ്ട ആൻറണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചത്, പത്തനംതിട്ടയിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നുണ്ടോ എന്നതായിരുന്നു. മകൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന പത്തനംതിട്ടയിൽ എത്തി പൊതുജനങ്ങൾക്ക് മുൻപിൽ എന്ത് ഉപദേശമാണ് ആൻറണിക്ക് നൽകാൻ കഴിയുക എന്നത് ആൻറണിയെ തന്നെ കുഴയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആൻറണി നൽകിയ മറുപടി വിചിത്രമായിരുന്നു. ആരോഗ്യ സ്ഥിതി അനുസരിച്ച് പോകണമോ പോകണ്ട യോ എന്ന തീരുമാനിക്കും എന്നാണ് ആൻറണി പറഞ്ഞത്.     ഈ മറുപടി യഥാർത്ഥത്തിൽ സ്വന്തം മകനെ ഈ തെരഞ്ഞെടുപ്പിൽ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് എന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.