ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ യുഎസ്‌ബി ഫോണ്‍ ചാർജിംഗ് പോർട്ടുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ. ബസ് സ്റ്റാൻഡ്,വിമാനത്താവളം, ഹോട്ടല്‍, കഫേ തുടങ്ങിയ സ്ഥലങ്ങളിലെ ചാർജിംഗ് പോർട്ടുകളാണ് ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
പൊതുസ്ഥലത്തെ ഇത്തരം പോർട്ടുകള്‍ സൈബർ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്ബ്യൂട്ടർ എമർജൻസി റെസ്‌പോണ്‍സ് ടീമ് മുന്നറിയിപ്പ് നൽകിയത്.
‘ജൂസ് ജാക്കിംഗ്’ എന്നാണ് യുഎസ്‌ബി ഉപയോഗിച്ചുള്ള ഹാക്കിംഗ് രീതിയെ വിളിക്കുന്നത്.
ഇതിനു പ്രതിവിധിയായി പരിചയമില്ലാത്ത ഉപകരണങ്ങളുമായി മൊബൈല്‍ ബന്ധിപ്പിക്കാതിരിക്കുക, ഫോണ്‍ ലോക്ക് ചെയ്യുക, ഫോണ്‍ ഓഫ് ചെയ്‌ത് ചാർജ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്രസർക്കാർ മുന്നോട്ട് വയ്‌ക്കുന്നു. www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്ബറിലോ വിളിച്ച് സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാം.